മലയാളം ബിഗ്ബോസ് ഫോറിന്റെ വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പലരും പ്രവചിക്കുന്ന ഒരു പേരാണ് സൂരജിന്റെത്. തുടക്കത്തില്‍ ഒരു ശക്തമായ മത്സരാര്‍ത്ഥിയായിരുന്നില്ല സൂരജ്. ഷോ പകുതിയില്‍ എത്തിയപ്പോഴാണ് സൂരജിന്റെ കളി മാറിയത്. മിമിക്രി വേദിയിലൂടെ ശ്രദ്ധ നേടിയ താരമാണ് സൂരജ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രത്തില്‍ കുഞ്ഞപ്പന് എന്ന കഥാപാത്രത്തിലൂടെയാണ് സൂരജ് കൂടുതല്‍ ശ്രദ്ധ നേടിയത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തു കൊണ്ടാണ് സൂരജ് ഇന്ന് ഈ നിലയില്‍ എത്തിയത്. ബിഗ് ബോസില്‍ വെച്ച് പോലും അതെക്കുറിച്ച് സൂരജ് പറഞ്ഞിരുന്നു.
ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ് സൂരജിന്റെ ജീവിതകഥ. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം. അച്ഛന് മോഹനന് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് ആണ്. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. സൂരജിന്റെ അച്ഛന് നാടക പ്രവര്‍ത്തകനും മിമിക്രി ആര്‍ട്ടിസ്റ്റ് ഒക്കെയായിരുന്നു. അച്ഛന്റെ കഴിവാണ് സൂരജ് കിട്ടിയത്.
തന്റെ ജീവിതത്തെക്കുറിച്ചും, ഉയരമില്ലായ്മയെ കുറിച്ചുമൊക്കെ ബിഗ്ബോസ് വീട്ടില്‍ വച്ച് സൂരജ് പറഞ്ഞിരുന്നു. എല്‍പി സ്കൂളില്‍ പഠിക്കുന്ന സമയത്താണ് മക്കളുടെ ഉയരക്കുറവിനെക്കുറിച്ച് അച്ഛനുമമ്മയും ശ്രദ്ധിച്ചുതുടങ്ങിയത്. അങ്ങനെ ഒരു ദിവസം അച്ഛന് ഇവരോട് ഇതെക്കുറിച്ച് പറയുകയും ചെയ്തു. ഇനി നിങ്ങള്‍ വളരില്ലെന്നും പക്ഷേ കലയിലൂടെ വളരണം എന്നുമായിരുന്നു അച്ഛന് അന്ന് സൂരജിനോടും ചേച്ചിയോടും പറഞ്ഞത്.
പലപ്പോഴും കൂടെ പഠിക്കുന്ന കുട്ടികള്‍ പോലും പൊക്കമില്ലാത്തത് പറഞ്ഞു കളിയാക്കുമായിരുന്നു സൂരജിനെ. എന്നാല്‍ ഒന്നിനും മുന്നിലും വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലാക്കിയ സൂരജ്, അതോടെയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ പഠിച്ചത്.