ഇസ്രയേലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ തീരദേശ നഗരമായ ഹൈഫയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ട് നാവിക സേനാ ഉദ്യോഗസ്ഥരാണ് മരിച്ചത്.
അതാലഫ് സീരിസില്‍പ്പെട്ട എ.എസ് 565 പാന്തര്‍ കോപ്ടറാണ് കടലില്‍ പരിശോധന നടത്താന്‍ പുറപ്പെടുന്നതിനിടെ തീരത്ത് തകര്‍ന്നുവീണത്. എഞ്ചിന് തകരാറാണ് അപകടകാരണമെന്നാണ് നിഗമനം. രണ്ട് പൈലറ്റുമാര്‍ അപടകത്തില്‍ മരിക്കുകയും ഒരു നാവികസേനാ ഓഫിസറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കോപ്ടറിന്റെ എഞ്ചിന് കേടുപാടുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആക്രമണമുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം. ഇസ്രയേല്‍ വ്യോമസേനാ തലവന്‍ അമികം നോര്‍കിന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെരച്ചില്‍, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അതാലഫ് സീരീസിലെ കോപ്റ്ററുകള്‍ തത്ക്കാലത്തേക്ക് ഉപയോഗിക്കേണ്ടതില്ലെന്നും നോര്‍കിന്‍ പറഞ്ഞു.