ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിച്ച് പത്തൊന്‍പത് പേര് വെന്തുമരിച്ചു. ഒന്‍പത് കുട്ടികള്‍ അടക്കമാണ് മരിച്ചത്. ഫോര്‍ഡ്ഹാം ഹൈറ്റ്സ് 333 ഈസ്റ്റ് 181 തെരുവിലെ 19 നിലകളുള്ള ബ്രോങ്ക്സ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്. ബ്രോങ്ക്സ് അപ്പാര്‍ട്ട്മെന്റിന്റെ ട്വിന്‍ പാര്‍ക്ക് നോര്‍ത്ത് വെസ്റ്റ് സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റ് നിലകളിലേക്ക് വ്യാപിച്ചതെന്ന് പൊലീസ് പറയുന്നു. മുറിയിലെ ചൂട് നിലനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന സ്പേസ് ഹീറ്ററില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് ന്യൂയോര്‍ക്ക് ഫയര്‍ കമ്മീഷണര്‍ ഡാനിയല്‍ പറഞ്ഞു. മുറി ഉപയോഗിച്ചിരുന്നയാള്‍, തീ പടരുന്നത് കണ്ട് വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടു.
ഇതോടെ മുറിയിലുണ്ടായിരുന്ന തീയും പുകയും മറ്റ് നിലയിലേക്ക് വളരെ വേഗം പടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ 63 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 19 പേര്‍ക്ക് സംഭവസ്ഥലത്ത് വച്ച് അടിയന്തര ചികിത്സ നല്കി. 35 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.