ദശലക്ഷക്കണക്കിന് ഉപയുക്താക്കളുടെ ഇഷ്ടഇടമായ യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് സേവനങ്ങള്‍ അപ്രതീക്ഷിതമായി പണി മുടക്കി. ഡൌണ്‍ ഡിറ്റക്ടര്‍ തകരാറ് സംഭവിച്ചതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
നിരവധി പരാതികളാണ് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15 മിനിറ്റ് മുമ്പ് പണി മുടക്കിയ യൂട്യൂബ് കഴിഞ്ഞ തവണത്തെ ഔട്ട്റേജിനേക്കാള് കൂടുതല്‍ സമയം നീണ്ടുനില്‍ക്കുകയാണ്.
സാങ്കേതിക പ്രശ്നം എന്തെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്ത വിനോദ, വിജ്ഞ പരിപാടികള്‍ കൊണ്ട് നിറയുന്ന ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് യൂട്യൂബ്. പ്രവര്‍ത്തനം നിലച്ചതോടെ പല മാധ്യമങ്ങളുടേയും യൂട്യൂബ് പ്രവര്‍ത്തന സംവിധാനം തകരാറില്‍ ആയിരിക്കുകയാണ്.
ഡേറ്റ അപ്ലോഡ് ചെയ്യാനോ, ഡൗണ്‍ലോഡ് ചെയ്യാനോ, വിന്‍ഡോയിലേക്ക് പ്രവേശിക്കാനോ ഇക്കാരണത്താല്‍ തന്നെസാധിച്ചിരുന്നില്ല.
.അരമണിക്കൂര്‍ സമയത്തിന് ശേഷമാണ് പഴയരീതിയിലേക്ക് പ്രവര്‍ത്തന ക്ഷമമായത്.