മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി നായർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മാജിക് ഓവൻ എന്ന കുക്കറി പ്രോഗ്രാം അവതരിപ്പിക്കുന്നത് താരമാണ്. കൈരളി ടിവിയിൽ ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഇത് കൂടാതെ ഒരു ലോ കോളജിന്റെ പ്രിൻസിപ്പൽ കൂടിയാണ് താരം. സമൂഹ മാധ്യമങ്ങളിലും താരം വളരെ സജീവമാണ്.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇതിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കൊച്ചുമകൾ ജനിച്ചത്. എന്നാൽ കൊച്ചുമകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് അല്ലാതെ ഫോട്ടോ ഇതുവരെ താരം പങ്കുവെച്ചിരുന്നില്ല. സരസ്വതി എന്നാണ് കുട്ടിയുടെ പേര്. പഴഞ്ചൻ പേരാണല്ലോ ഇത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചത്. ഒരു ദേവിയുടെ പേരാണ് ഇത് എന്നും അതൊരിക്കലും പ്രവചനാവില്ല എന്നുമാണ് മറ്റുള്ള പ്രേക്ഷകർ ഇവർക്ക് നൽകുന്ന മറുപടി.
ഇപ്പോൾ കുഞ്ഞ് വന്നതിനുശേഷം ഉള്ള ആദ്യത്തെ വിഷു ആഘോഷിക്കുകയാണ് ഇവർ. കുടുംബസമേതം ആണ് ഇവർ വിഷു ആഘോഷിക്കുന്നത്. മകൻറെ മകളാണ് സരസ്വതി. സരസ്വതി മോളെ ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ, അതുകൊണ്ടാണ് വിഷുദിനത്തിൽ തന്നെ അവളെ കാണിക്കാമെന്ന് കരുതിയത് എന്നാണ് ലക്ഷ്മി നായർ പറയുന്നത്.
“ഞാൻ സുഖമില്ലാതെ റസ്റ്റിലാണ്. ഇപ്പോൾ നല്ല മാറ്റമുണ്ട്. ഒരുപാട് ആളുകൾ സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ടുവരുന്നുണ്ട്. സരസ്വതി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് ഞങ്ങൾ ചെറിയ രീതിയിൽ ആഘോഷിക്കുന്നുണ്ട്. പൂജ മുറിയിൽ പോയി പ്രാർത്ഥിക്കാൻ പറ്റാത്തതുകൊണ്ട് ടേബിളിൽ ആണ് ഇത്തവണ വിഷുക്കണി ഒരുക്കിയത്. സാധാരണ ഞാനാണ് വിഷു സദ്യ ഉണ്ടാക്കാറുള്ളത്. എന്നാൽ ഇത്തവണ എനിക്ക് വയ്യാത്തതുകൊണ്ട് പുറത്തുനിന്നും വാങ്ങുകയാണ് ചെയ്തത്” – ലക്ഷ്മി നായർ വീഡിയോയിൽ പറയുന്നു.