വീനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് ഈ വര്‍ഷം ആദ്യം തീയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശനയുമായിരുന്നു നായികമാര്‍.
ജേക്കബ്ബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിന് പിന്നാലെ ആറ് കൊല്ലങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. ചിത്രം വന്‍ വിജയമായിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രത്തില്‍ ഒന്നായിരുന്നു ഹൃദയം. പ്രേക്ഷകരും നിരൂപകരും ചിത്രം ഒരുപോലെ ഏറ്റെടുത്തിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം തികയാന്‍ പോവുകയാണ്.
ഈ വേളയില്‍ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഈ വര്‍ഷം ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞ മലയാള ചിത്രമായിരിക്കുകയാണ് ഹൃദയം. വിനീത് ശ്രീനിവാസന് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്. വിനീതിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്.
അടുത്ത വര്‍ഷവും തങ്ങള്‍ മികച്ചൊരു ചിത്രം സമ്മാനിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വീനീത് തന്നെയായിരുന്നു.
മേരിലാന്റ് പ്രൊഡക്ഷന്റെ ബാനറില്‍ വൈശാഖ് സുബ്രമണ്യം ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. 2022 ജനുവരി 21 ആയിരുന്നു തീയറ്ററില്‍ എത്തിയത്.