മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം വളരെ പ്രസിദ്ധനാണ്. ഇത് കൂടാതെ ഇദ്ദേഹം ഒരു ഗായകൻ ആണ്. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഇദ്ദേഹമാണ് ഈണം പകർത്തിരിക്കുന്നത്. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും പുറത്തുവരുന്നത്.
സൈന്ദവി എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. 11 വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരും വിവാഹമോചനം നേടാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് സ്ഥിരീകരിച്ചുകൊണ്ട് ഇദ്ദേഹം തന്നെ നേരിട്ട് വരികയാണ്.
ഒരുപാട് ആലോചിച്ച ശേഷം, ഞാനും അവളും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞു 11 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഞങ്ങളുടെ മാനസിക സമാധാനത്തിനും മെച്ചപ്പെടലിനും വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഞങ്ങൾ പരസ്പര ബഹുമാനം ഇപ്പോഴും നിലനിർത്തുന്നു.
മീഡിയയിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളോടും ഫാൻസിനോടും ഞങ്ങളുടെ സിറ്റുവേഷൻ മനസ്സിലാക്കുവാനും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുവാനും അപേക്ഷിക്കുന്നു. ഈ ഘട്ടത്തിൽ ഞങ്ങളുടെ ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഞങ്ങൾ നന്ദി അറിയിച്ചുകൊള്ളുന്നു. ഒരുപാട് ആലോചിച്ചതിനു ശേഷം ഏറ്റവും ഉചിതം എന്ന് തോന്നിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് ഈ സമയത്ത് ഒരുപാട് ആവശ്യമാണ്, നന്ദി. ഇതാണ് ജീവി പ്രകാശ് കുമാർ എഴുതിയിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ഈ പോസ്റ്റ് ഇപ്പോൾ പ്രേക്ഷകരെ വലിയ രീതിയിൽ വേദനിപ്പിക്കുകയാണ്.