ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു അജ്ഞാതൻ ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. പാക്കിസ്ഥാനിൽ വച്ചാണ് ഇയാളെ വെടിവെച്ചുകൊന്നത്. പാക്കിസ്ഥാനിലെ തിരക്കുള്ള നഗരമായ കറാച്ചിയിലെ കൊരംഗി മെഹറാൻ ടൗൺ ഏരിയയിലാണ് സംഭവം നടക്കുന്നത്. 37 വയസ്സ് ആണ് ഇയാളുടെ പ്രായം.
ഇയാളുടെ ഓഫീസ് കെട്ടിടത്തിൽ എത്തിയാണ് അജ്ഞാത സംഘം ഇയാളെ തീർത്തത്. നെഞ്ചിൽ ആണ് ഇയാൾക്ക് വെടിയേറ്റത്. സംഭവ സ്ഥലത്ത് നിന്നു തന്നെ ഇയാൾ മരണപ്പെടുകയായിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി ജിന്നാ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ബൈക്കിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
അടുത്തിടെ ഇന്ത്യ രാജ്യം ഭീകരരായി പ്രഖ്യാപിച്ച നിരവധി ആളുകൾ ആണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. പലരും സമാനമായ രീതിയിൽ ആണ് കൊല്ലപ്പെടുന്നത്. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് ഫയാസ് ഖാൻ. പാക്കിസ്ഥാനിൽ തന്നെ പ്രവർത്തിക്കുന്ന അഹലെ സുന്നത്ത് വാൽ ജമാഅത്ത് എന്ന സംഘടനയിൽ ആയിരുന്നു ഇയാൾ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മാസത്തിനിടയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഈ സംഘടനയിലെ അംഗമാണ് ഇയാൾ എന്നാണ് ഈ സംഘടനയുടെ വക്താവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം ആരാണ് ഈ അജ്ഞാതൻ എന്നും എന്തിനാണ് ഇയാൾ ഇന്ത്യയുടെ ശത്രുക്കളെ ഒന്നൊന്നായി കൊന്നുതീർക്കുന്നത് എന്നുമാണ് ഇപ്പോൾ ഇന്ത്യയിലെ എല്ലാവരും ഒരുപോലെ ആശ്ചര്യപ്പെടുന്നത്. എന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടാതെ മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് ഭാരതീയർ. പാക്കിസ്ഥാനിൽ മാത്രമല്ല കാനഡയിലും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ചില ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്.