വര്‍ഷങ്ങള്‍ക്ക് ശേഷം തേടിയെത്തിയ കാമുകിക്ക് ഭര്‍ത്താവിനെ വിവാഹം കഴിച്ച് നല്കി ഭാര്യ. തിരുപ്പതിയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം നടന്നത്. ടിക്ടോക് വിഡിയോ ചെയ്യുന്ന കല്യാണാണ് കഥാനായകന്. രണ്ട് വര്‍ഷം മുന്‍പായിരുന്നു കടപ്പ സ്വദേശിനിയായ വിമലയെ ഇയാള്‍ വിവാഹം കഴിച്ചത്. ഇതിനിടെയാണ് കാമുകി നിത്യശ്രീ ഇയാളെ തേടിയെത്തിയത്. തുടര്‍ന്ന് വിമല ഇടപെട്ട് വിവാഹം നടക്കുകയായിരുന്നു.
തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂര്‍ ജില്ലയിലെ ഡക്കിലിയിലാണ് അംബേദ്കര്‍ നഗര്‍. വിശാഖപട്ടണം സ്വദേശിനിയായ നിത്യശ്രീയുമായി ഏറെ നാള് പ്രണയത്തിലായിരുന്നു കല്യാണ്‍. പിന്നീട് ഇവരുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു. കുറേ നാളുകളായി കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കല്യാണ്‍ വിമലയെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു.
കല്യാണും വിമലയും സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിത്യശ്രീയുടെ രംഗപ്രവേശം. കല്യാണ്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും നിത്യശ്രീ അയാളോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ വിമല മുന്‍കയ്യെടുത്ത് ഭര്‍ത്താവിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഒപ്പം തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം നിയപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.