മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്പു ഭട്ടതിരി. ഒരു സംവിധായകൻ എന്ന നിലയിലും എഡിറ്റർ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അഭ വരദരാജ് ആണ് ഇദ്ദേഹത്തിന്റെ വധുവായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങ് ആയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
“ഞങ്ങൾ തമ്മിൽ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി, സംസാരിച്ചു, ഒപ്പം നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, വീണ്ടും സംസാരിച്ചു, വീണ്ടും ഒപ്പം നടന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ കല്യാണം കഴിക്കുവാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായിരിക്കുകയാണ്. ഒരുപാട് ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലൂടെ നടക്കുന്ന എല്ലാത്തിനും” – ഇതായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമായിരുന്നു നിഴൽ. ഈ സിനിമ സംവിധാനം ചെയ്തുകൊണ്ട് ആണ് അപ്പു ഭട്ടതിരി സംവിധാന മേഖലയിലേക്ക് കടക്കുന്നത്. ഇതുകൂടാതെ ആനന്ദപുരം ഡയറീസ് എന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചതും ഇദ്ദേഹമാണ്. വളരെ മികച്ച വർക്കുകൾ ആണ് ഈ രണ്ടു സിനിമയിലും അപ്പു കാഴ്ച വെച്ചത്.
അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. വിവാഹം ഇങ്ങനെ ആയിരിക്കണം എന്നാണ് നിരവധി ആളുകൾ അഭിപ്രായപ്പെടുന്നത്. അനാവശ്യമായ ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി വളരെ ലളിതമായി നടക്കുന്ന വിവാഹം ആയിരിക്കും ഏറ്റവും മികച്ച വിവാഹം എന്നാണ് പണ്ടുള്ളവർ പറയാറുള്ളത് എന്നാണ് യുവാക്കൾ അടക്കമുള്ളവർ ഇപ്പോൾ പറയുന്നത്.