ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒരാൾ ആണ് നടൻ ആയുഷ് ശർമ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് റുസ്ലാൻ. ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ സഹോദരനാണ് സൽമാൻ ഖാൻ. ഇരുവരും തമ്മിൽ അത്ര സുഖത്തിൽ അല്ല എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ചില പേജുകളിൽ മാത്രമാണ് ഈ വാർത്ത പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇല്ലായിരുന്നു.
സൽമാന്റെ ഇളയ സഹോദരി ആണ് അർപ്പിത. ഇവരുടെ ഭർത്താവ് ആണ് ആയുഷ്. ആയുഷും സൽമാനും തമ്മിൽ വ്യക്തിപരമായ ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൽമാനുമായുള്ള കരിയർ ബന്ധം ഉപേക്ഷിച്ചു എന്ന് ആയുഷ് പറഞ്ഞത്.
അതേസമയം ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ആയുഷ് വ്യക്തമാക്കി. “സൽമാൻ ഫിലിംസ് എനിക്കൊരു വീടാണ്. ഒരു നടനും ഒരു പ്രൊഡക്ഷൻ കമ്പനിക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്നില്ല. വലിയൊരു തമാശയാണ് ഇത്. പക്ഷേ എൻറെ തെരഞ്ഞെടുപ്പ് വലിയ രീതിയിൽ ചർച്ച ചെയ്യാവുന്നുണ്ട്. ഒരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ചിട്ട് പിന്നീട് പുറത്തുപോയി അതേപ്രൊഡക്ഷൻ കമ്പനിയിലേക്ക് തിരിച്ചുപോയ ഒരുപാട് ആളുകൾ ഉണ്ട്. എനിക്ക് പുറത്തു കടക്കാൻ ആഗ്രഹമുണ്ടായിരുന്നു. കുടുംബത്തിലെ സുരക്ഷിതത്വത്തിൽ മാത്രം ജോലി ചെയ്യുവാൻ എനിക്ക് സാധ്യമല്ലായിരുന്നു. കാരണം അത് എന്റെ വളർച്ചയെ തടസ്സപ്പെടുത്തും. കുറച്ചുകാലമായി കുടുംബം വിട്ട് പുറത്തുപോയി പരിശ്രമിക്കണം, എന്ന ചിന്ത ഉണ്ടായിരുന്നു” – ആയുഷ് ശർമ പറയുന്നു.
അതേസമയം അളിയന്മാർ തമ്മിൽ പ്രശ്നമുണ്ട് എങ്കിലും അർപ്പിതയും ആയുള്ള ബന്ധത്തിൽ ഒരു പ്രശ്നവുമില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇരുവരുടെ ബന്ധം എന്നും ഇതുപോലെ തന്നെ തുടരട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്.