സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു വിഡിയോ. വിവാഹ തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ വിവാഹ ആഘോഷത്തിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ കക്കാട് പള്ളിപ്രത്തു നിന്നുള്ള ദൃശ്യങ്ങള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
രാത്രി സല്‍ക്കാരത്തിനായുള്ള ഭക്ഷണം വിളമ്പുന്ന വേളയിലാണ് ബന്ധുക്കളുടെ ആഘോഷം. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗലം’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍. വിഡിയോയിലുള്ള എല്ലാവരും തന്നെ ചുവടുവയ്ക്കുന്നുണ്ട്. ഭക്ഷണം വിളമ്പുന്നതിന്റെ തിരക്കുകള്‍ക്കിടയിലും പാട്ട് മതിവരുവോളം ആസ്വദിച്ചാണ് അവര്‍ ഡാന്‍സ് ചെയ്യുന്നത്.
മനു മഞ്ജിത്താണ് കക്ഷി അമ്മിണിപ്പിള്ളയിലെ ഈ ഗാനം രചിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സാമുവല്‍ എബിയാണ്. സിയാ ഉള് ഹഖാണ് ഗാനം പാടിയത്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന് നിര്‍മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലിക്ക് പുറമേ, മാമുക്കോയ, നിര്‍മല്‍ പാലാഴി, ഫറാ ഷിബ്ല, ബേസില്‍ ജോസഫ്, അശ്വതി മനോഹരന് എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍.