ലോക്ഡൗണ്‍ വേളയില്‍ മിക്ക ആളുകളും വിനോദം കണ്ടെത്തിയത് വെബ് സീരീസുകളിലൂടെയാണ്. ഈ സമയത്ത് സാധാരണയുള്ള എണ്ണത്തില്‍ നിന്നും കൂടുതല്‍ വെബ് സീരീസുകളും പുറത്തിറക്കിയിരുന്നു. ഇത് വിജയിച്ചതോടെ പലരും വെബ് സീരീസുകള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലും ആയിരുന്നു. സിനിമകള്‍ പോലെ പ്രേക്ഷകര്‍ ആസ്വദിച്ച് തന്നെയാണ് വെബ് സീരീസുകള്‍ കാണാര്‍.
ചിലത് സിനിമക്കും അപ്പുറത്ത് വിനോദവും വിജ്ഞാനവും ഉറപ്പുതന്ന വെബ് സീരീസുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാഗതിയിലും അവതരണത്തിലും വ്യത്യസ്തമായ ശൈലി പിന്തുടരാന് തുടങ്ങിയതോടെ വെബ് സീരീസുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കവും മികച്ച ഗുണമേന്മയുള്ള ചിത്രീകരണവുമായിരിക്കും മിക്ക വെബ് സീരിസുകള്‍ക്കും. സിനിമകളേക്കാള്‍ മുതല്‍മുടക്കുള്ള സീരിസുകളാണ് അധികവും ഇറങ്ങുന്നത്.
ഇതില്‍ വെബ് സീരീസുകള്‍ നിര്‍മ്മിക്കുന്നവരുടെ കഴിവും എടുത്ത് പറയേണ്ടതാണ്. ചെറുപപ്രായക്കാര് മുതല്‍ നിര്‍മ്മിക്കുന്ന വെബ് സീരീസുകള്‍ വിജയകുതില്പ്പില് എത്തിയത് നമ്മള് കണ്ടതാണ്. ഇപ്പോള്‍ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസ് ആണ് അഭിജിത്ത് മുവാറ്റുപുഴ നിര്‍മ്മിച്ചു അച്യുതന് സംവിധാനം ചെയ്യുന്ന എന്‍കൗണ്ടര്‍ വിത്ത് എക്സ്.
രണ്ട് കാമുകന് കാമുകിന്മാരെ അണിനിരത്തിയാണ് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയവും, പ്രണയ പ്രണയനഷ്ടമെല്ലാം ആണ് വെബ് സീരീസ് പറയുന്നത്. ഈ രണ്ട് പേരുടെയും ജീവിതത്തെ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതും സീരീസില്‍ കാണിക്കുന്നു.
അച്ചുവും, മോഡലും ആക്ടറുമായ ധനശ്രീ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ നായകന് നായിക റോളുകളാണ് കൈകാര്യം ചെയുന്നത്. ഇതിന്റെ എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ സബിന്‍ ഫിലിപ്പ് അബ്രഹും, ഛായാഗ്രഹണം അക്ഷയ് ശിവദാസും, സംഗീതം നിക്സണ് ജോയിയും, എഡിറ്റംഗ് മനൂപ് മോഹനും നിര്‍വഹിക്കുന്നു.
മറ്റു വെബ് സീരീസുകള്‍ പോലെ ഇതും ആരാധകര്‍ ഏറ്റെടുക്കും എന്നതില്‍ സംശയം ഇല്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ സംഭവവികാസങ്ങളും എന്‍കൗണ്ടര്‍ വിത്ത് എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രണയവും പ്രണയ നിരാശയും വ്യക്തമായി തന്നെ എന്‍കൗണ്ടര്‍ വിത്ത് എക്സില്‍ പറയുന്നു.