കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ് എപ്പിസോഡിൽ എന്താണ് നടക്കാൻ സാധ്യത എന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് ഒരു ഏകദേശ ധാരണ കിട്ടും.ശനിയാഴ്ച സംപ്രേഷണം ചെയ്യേണ്ട വീക്കെന്റ് എപ്പിസോഡിന് മുമ്പ് തന്നെ പ്രമോകൾ വന്നിരുന്നുവെങ്കിലും അവയിലൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലുള്ള കണ്ടന്റുകൾ ഉണ്ടായിരുന്നില്ല. അതിനാൽ എപ്പിസോഡിൽ കാണിക്കാൻ സർപ്രൈസാക്കിയിരിക്കുന്നതാവും എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ എപ്പിസോഡും സമാനമായിരുന്നു. പ്രമോ പോലെ തന്നെ യാതൊരു നല്ല കണ്ടന്റുകളും ഉണ്ടായിരുന്നില്ല.
മറ്റൊന്ന്,മാത്രമല്ല ചർച്ച ചെയ്യപ്പെടേണ്ട പല വിഷയവും ചർച്ച ചെയ്യപ്പെട്ടില്ല. ജിന്റോയും ഗബ്രിയും ശരണ്യയും തമ്മിൽ നടന്ന വഴക്കിൽ പോലും വെറുതെ വീഡിയോ പ്ലെ ചെയ്തത് അല്ലാതെ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നിവ സംബന്ധിച്ചൊന്നും വ്യക്തതയൊന്നും മോഹൻലാൽ നൽകിയിരുന്നില്ല. ശനിയാഴ്ചയിലെ എപ്പിസോഡിൽ ഏറ്റവും കോൺഫിഡൻസ് ഇല്ലാതെ പെരുമാറിയത് മോഹൻലാലാണെന്നാണ് പ്രേക്ഷകർ പറയുന്നത്.പല സാഹചര്യങ്ങളിലും കൃത്യമായി മറുപടി പറയാൻ പോലും അദ്ദേഹത്തിന് കോൺഫിഡൻസ് ഇല്ലാത്തതായി തോന്നി എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘ഇന്നത്തെ (ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡ്) എപ്പിസോഡ് കഴിഞ്ഞപ്പോൾ കോൺഫിഡൻസ് വളരെ കുറഞ്ഞുപോയിയെന്ന് തോന്നിയ ആൾ മോഹൻലാലാണ്.”ലാസ്റ്റ് വീക്കിൽ മൊത്തം അഭിപ്രായവും പ്രേക്ഷകരുടേതെന്ന് പറയാൻ നല്ല ഉഷാറായിരുന്നു. ഇന്ന് അതേ ഡയലോഗ് പറയാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. കഴിഞ്ഞ അഞ്ച് സീസൺ കണ്ട് ആറാം സീസൺ കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ പ്രേക്ഷകരും. അതിൽ കൂടുതൽ എന്ത് പറയാനാണ് ഇങ്ങനെയാണ് കുറിപ്പിൽ പറയുന്നത്