ഐപിഎല്‍ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ് താരം മഹേന്ദ്ര സിംഗ് ധോണി. വളരെ തമാശയോടെയാണ് ധോണി ഇക്കാര്യത്തെ കുറച്ച് സംസാരിച്ചത്. തനിക്ക് ഗണിതത്തില്‍ അത്ര താത്പര്യമില്ലെന്നും സ്കൂളില്‍ പോലും മോശമായിരുന്നു എന്നുമാണ് ധോണി പറഞ്ഞത്.
നെറ്റ് റണ്‍റേറ്റിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. ഇപ്പോള്‍ ഐപിഎല്‍ ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ചോര്‍ത്ത് സമ്മര്‍ദ്ദത്തിലാവാന്‍ ടീമിന് താത്പര്യമില്ല. അടുത്ത മത്സരത്തിലെന്ത് എന്ന് മാത്രമാണ് ചിന്ത. പ്ലേ ഓഫിലെത്തിയാല്‍ വലിയ കാര്യം. എത്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും ധോണി പറഞ്ഞു.
ഐപിഎല്‍ പ്ലേഓഫില്‍ പ്രവേശിക്കുകയെന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സംബന്ധിച്ചിടത്തോളം കടുപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാം സ്ഥാനത്താണ്. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന് റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ജയിച്ചാല്‍ ചെന്നൈ പുറത്താകും.