ജയിലിൽ കിരണിന് തോട്ടപ്പണി, ദിവസവേതനമായി ലഭിക്കുക 63 രൂപ.

കേരളത്തെ പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു കൊല്ലം സ്വദേശിനി വിസ്മയയുടെ മരണം. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് വിസ്മയയുടെ ഭർത്താവ് എസ് കിരൺകുമാർ. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു ഇയാൾ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഇയാളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിലാണ് കിഴക്കുമാറി ഇപ്പോൾ ഉള്ളത്. പത്തു വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ഇരിക്കുകയാണ് ഇയാൾ. ജയിലിൽ ഇയാൾക്ക് തോട്ടപ്പണി ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ. ചില ഭാഗങ്ങളിൽ കൃഷിയും മറ്റും ഉണ്ട്. അലങ്കാര ചെടികളും മറ്റുമുള്ള ഭാഗങ്ങളും ജയിലിലുണ്ട്. ഇതെല്ലാം കിരൺകുമാർ അടക്കം തിരഞ്ഞെടുക്കപ്പെടുന്ന ജയിൽ തടവുകാർ പരിപാലിക്കും.

രാവിലെ 7 15 നാണ് തോട്ടത്തിലെ ജോലി തുടങ്ങുന്നത്. ദിവസ വേദന മായി ഇയാൾക്ക് 63 രൂപയാണ് ലഭിക്കുക. പിന്നീട് ഒരു വർഷം കഴിഞ്ഞാൽ ഇത് 127 രൂപ ആവും. രാവിലെയും ഉച്ചയ്ക്കത്തെ ഭക്ഷണത്തിന് ഇടവേളയും ഉണ്ട്. അഞ്ചാം ബ്ലോക്കിൽ ആണ് ഇയാൾ കഴിയുന്നത്.

ജയിലിൽ വരുന്നവരെ ആദ്യം മതിൽക്കെട്ടിന് പുറത്തുള്ള ജോലികൾക്ക് വിടില്ല എന്ന് അധികൃതർ പറയുന്നു. അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നത് വരെ ജയിലിനകത്ത് ജോലി ചെയ്യണം. തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണം എന്ന് നിയമമുണ്ട്. ശിക്ഷയ്ക്ക് പുറമെ 12 ലക്ഷം രൂപ പിഴയും കോടതി ഇയാൾക്ക് വിധിച്ചിട്ടുണ്ട്.