രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തി ചിത്രം വന്‍ ഹൈപ്പുമായിട്ടായിരുന്നു തീയറ്ററില്‍ എത്തിയത്.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. മോശം പ്രതീകരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും കിതക്കുകയാണ്. ചിത്രത്തിന്റെ വിഎഫ്എക്സ് ആണ് പ്രധാനമായും പരിഹാസം ഏറ്റുവാങ്ങുന്നത്.
ചിത്രത്തിനെ ട്രോളന്മാര് ട്രോളി കൊല്ലുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത ചിത്രം കണ്ട് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി’ എന്നാണ് സെവാഗ് ട്വിറ്ററില്‍’ കുറിച്ചത്. സെവാഗിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Adipurush dekhkar pata chala Katappa ne Bahubali ko kyun maara tha 😀
— Virender Sehwag (@virendersehwag) June 25, 2023
അതേസമയം ജൂണ്‍ 16നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. വന്‍ ബജറ്റുമായി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം ചിത്രത്തിന് മോശം പ്രതികരണം നേടുന്നതിന് ഇടയിലും ചിത്രം ആദ്യ ആറ് ദിവസത്തില്‍ 410 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ്
നിര്‍മാതാക്കള്‍ പറയുന്നത്.