മലയാള സിനിമയിലെ ഇപ്പോഴത്തെ പുത്തന്‍ താരം റേഞ്ച് റോവറാണ്. മലയാള സിനിമയിലെ നിരവധി പേരാണ് ഈ വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും നടന് ടൊവിനോ തോമസും അടുത്തിടെ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. ഇതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിത മലയാള സിനിമയിലെ മറ്റൊരു നിര്‍മ്മാതാവ് കൂടി റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും റേഞ്ച് റോവര്‍ സ്വന്തമാക്കിയത്.
റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. 3 ലീറ്റര്‍ ഡീസല്‍ എന്ജിന്, 258 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ ലോങ് വീല്‍ ബെയ്സിന്.
നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.3 സെക്കന്‍ഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്യുവിയുടെ ഉയര്‍ന്ന വേഗം 234 കിലോമീറ്ററാണ്.അതേസമയം കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും ടോവിനോയും റേഞ്ച് റോവര്‍ സ്വന്തമാക്കിയത്.
ഈ വര്‍ഷം ആദ്യമാണ് റേഞ്ച് റോവറിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അത്യാധുനിക സൗകര്യങ്ങളുമായി എത്തിയ വാഹനത്തില്‍ നിരവധി ആഡംബര ഫീച്ചറുകളുമുണ്ട്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്ജിന് കൂടാതെ 3 ലീറ്റര്‍ പെട്രോള്‍ എന്ജിന് 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്ജിന് മോഡലുകള്‍ റേഞ്ച് റോവറിനുണ്ട്.
‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു. അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.
കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൊണ്ടുള്ള ലിസ്റ്റിന്റെ വാക്കുകള്‍. ഒപ്പം നടന് പൃഥ്വിരാജിനും ലിസ്റ്റിന് നന്ദി അറിയിച്ചിരുന്നു.