Kerala News

സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തല്ല, എസ്എഫ്‌ഐ ക്രിമിനലുകള്‍ കൊന്നതാണ്, കേസ് സിബിഐ അന്വേഷിക്കണം; കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തല്ല, എസ്.എഫ്.ഐ ക്രിമിനലുകള്‍ കൊന്നതാണെന്ന് വിഡി സതീശന്‍. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷിക്കണം ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

- Advertisement -

എസ്.എഫ്.ഐയുടെ നരനായാട്ടിന് കൂട്ടു നിന്ന ഡീനിനെ പുറത്താക്കണം എന്നും വിഡി സതീശന്‍ പറഞ്ഞു. കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും വി ഡിസതീശന്‍ പറഞ്ഞു.

പ്രതികളെ എല്ലാവരെയും ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം. കേരളാ പൊലീസ് പിണറായി വിജയന്റെ ഓഫീസിലെ ഉപചാകവൃന്ദം നിയന്ത്രിക്കുന്ന ഏജന്‍സി മാത്രം എന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും. നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

”എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഈ പണി ക്യാമ്പസില്‍ തുടങ്ങിവച്ചത്. എസ്എഫ്‌ഐ ക്രിമിനലുകളുടെ സംഘമാണ്. പിണറായി വിജയന്റെ കാലത്ത് കേരളം വെള്ളരിക്കാ പട്ടണമായി മാറി.സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കണം. കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ മനസ്സ് ക്രിമിനല്‍ മനസ്സാണ്. അതുകൊണ്ട് എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കും.ഡീനിനെ കേസില്‍ പ്രതിയാക്കണം…”-വി ഡി സതീശന്‍ പറഞ്ഞു.

Abin Sunny

Recent Posts

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

54 mins ago

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം…

2 hours ago

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

3 hours ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

3 hours ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

5 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

16 hours ago