സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തല്ല, എസ്.എഫ്.ഐ ക്രിമിനലുകള്‍ കൊന്നതാണെന്ന് വിഡി സതീശന്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷിക്കണം ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശന്.
എസ്.എഫ്.ഐയുടെ നരനായാട്ടിന് കൂട്ടു നിന്ന ഡീനിനെ പുറത്താക്കണം എന്നും വിഡി സതീശന് പറഞ്ഞു. കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും വി ഡിസതീശന് പറഞ്ഞു.
പ്രതികളെ എല്ലാവരെയും ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം. കേരളാ പൊലീസ് പിണറായി വിജയന്റെ ഓഫീസിലെ ഉപചാകവൃന്ദം നിയന്ത്രിക്കുന്ന ഏജന്‍സി മാത്രം എന്നും വി ഡി സതീശന് വിമര്‍ശിച്ചു. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും. നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.
”എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഈ പണി ക്യാമ്പസില്‍ തുടങ്ങിവച്ചത്. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘമാണ്. പിണറായി വിജയന്റെ കാലത്ത് കേരളം വെള്ളരിക്കാ പട്ടണമായി മാറി.സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കണം. കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ മനസ്സ് ക്രിമിനല്‍ മനസ്സാണ്. അതുകൊണ്ട് എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കും.ഡീനിനെ കേസില്‍ പ്രതിയാക്കണം…”-വി ഡി സതീശന് പറഞ്ഞു.