Kerala News

ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം, അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല; പിസി ജോര്‍ജിന് എതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിസി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

- Advertisement -

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ ആന്റണിക്കെതിരെ പിസി ജോര്‍ജ് പരസ്യപ്രതികരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

‘ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു.

അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ഥിയായ അദ്ദേഹം, വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം.

ഏന്തെങ്കിലും ഫെയ്‌സ്ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പിസി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ. നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാണ്’ കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അനില്‍ ആന്റണിക്ക് എതിരെയും ബിഡിജെഎസിന് എതിരെയും പിസി ജോര്‍ജ് രംഗത്ത് വന്നത്.

പത്തു പേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ലെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.

അനില്‍ ആന്റണിയെ ജനങ്ങള്‍ക്കു മുന്നില്‍പരിചയപ്പെടുത്തി കൊടുക്കേണ്ടത് ഗതികേട് തന്നെയാണ്. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണയ്ക്കും.

വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോള്‍ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

നമ്മുടെ ഒരു ചേട്ടന്‍ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താല്‍ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാന്‍ താനില്ല. എ.കെ.ആന്റണിയുടെ പിന്തുണ പോലും അനിലിന് ഇല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.

 

 

Abin Sunny

Recent Posts

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

44 mins ago

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം…

1 hour ago

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

3 hours ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

3 hours ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

5 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

16 hours ago