Bigboss

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന സിബിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആല്‍ബിയുടെ പ്രതികരണം. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് സിബിന്റെ ആരോപണങ്ങളെന്നും ആല്‍ബി പറയുന്നു.ഒരു വിമർശനം വന്നപ്പോള്‍ അയാള്‍ ഇരുന്ന് കരഞ്ഞ് നിലവിളിച്ച് പുറത്തേക്ക് വരുന്നത് കണ്ടെന്നും നമസ്കാരം കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആല്‍ബി പറയുന്നു.സിബിന്‍ ഏറ്റവും അധികം ലക്ഷ്യമിട്ട മത്സരാർത്ഥികളില്‍ ഒരാള്‍ അപ്സരയായിരുന്നു. അത് എനിക്ക് കൃത്യമായി അറിയാം. ഒരിക്കല്‍ ശ്രീതുവിന്റെ അടുത്ത് സോറി പറയിക്കാന്‍ അപ്സരെ കൊണ്ടുപോയി. എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല, പുറത്ത് പോ എന്നായിരുന്നു റൂമില്‍ നിന്നും ശ്രീതു പറഞ്ഞത്. ഉടന്‍ തന്നെ സിബിന്‍ പുറത്ത് വന്ന് പറഞ്ഞത് ശ്രീതു അപ്സരയെ ഗെറ്റൌട്ട് അടിച്ചെന്നായിരുന്നു. മാത്രമല്ല, അവള്‍ക്ക് അങ്ങനെ തന്നെ വേണം, ഞാന്‍ മനഃപ്പൂർവ്വം ചെയ്തതാണെന്നും പറയുന്നു.j

- Advertisement -

 

അപ്സരയും അന്‍സിബയും തമ്മില്‍ ചെറിയൊരു ക്ലാഷ് ഉണ്ടായിരുന്നു. മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്. ആ വിഷയത്തില്‍ അപ്സരയെ കുറ്റം പറയുകയാണ് സിബിന്‍ ചെയ്തത്. പിന്നെ സിബിന്‍ ജോത്സ്യനായി എത്തിയ സമയത്ത് ‘അപ്സരയുടെ നാള്‍ ഉത്രട്ടാതിയാണ്, വായിലെ നാവ് ശരിയല്ലെങ്കില്‍ ഒരുപാട് കരയേണ്ടി വരും’ എന്നും പറഞ്ഞു.
അപ്സര എല്ലാ ചാനലിലും വർക്ക് ചെയ്ത ആളാണ്. എന്റെ അറിവില്‍ സിബിന്‍ ഏഷ്യാനെറ്റിന്റെ സ്റ്റാർ മ്യൂസിക്കിലൂടെ മാത്രം അറിയപ്പെട്ട വ്യക്തിയാണ്. അന്‍സിബയെ അപ്സര കയ്യടിച്ച് വിളിച്ചത് തെറ്റാണെന്ന് പറഞ്ഞ സിബിന്‍ പവർ റൂമില്‍ കയറിയപ്പോള്‍ ഞാന്‍ അവനെ തുലച്ച് കളിയുമെന്ന് പറയുന്ന ഒരു വീഡിയോ വന്നു. ഞാന്‍ അത് ഷെയർ ചെയ്തു. അവനെ എനിക്ക് നേരത്തെ അറിയുന്നത്. അവന്‍ നല്ലൊരു പയ്യനാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കൂടെ കൊണ്ടുപോയി കുഴിയില്‍ തള്ളിയിട്ട് മനഃപ്പൂർവ്വം ചെയ്തതാണെന്ന് പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.അപ്സര അവിടെ കിടന്ന് കരയേണ്ടി വരുമെന്ന് പറഞ്ഞ സിബിനാണ് രണ്ട് ദിവസം മുഴുവന്‍ അവിടെ ഇരുന്ന് കരഞ്ഞത്. അപ്പോഴാണ് ദുരന്തം എന്ന വാക്കിന്റെ പര്യായമാണ് സിബിന്‍ എന്ന് ഞാന്‍ പറഞ്ഞത്. ആ പോസ്റ്റ് ഇപ്പോഴും അവിടെ ഉണ്ട്. പിന്നീട് സിബിന്‍ പുറത്ത് വന്നപ്പോള്‍ “അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ, എന്റെ പറയരുത്, അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്, ഉടനെ തന്നോളാം” എന്നും പറഞ്ഞു.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

8 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

9 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

10 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

11 hours ago