Celebrity news

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും താരമായി മാറി മീര വാസുദേവ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് മീര.സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഛായാഗ്രാഹകനായ വിപിന്‍ ആണ് വരന്‍. മീര നായികയായ കുടുംബവിളക്കിന്റെ ഛായാഗ്രാഹകനാണ് വിപിന്‍. കഴിഞ്ഞ മാസമായിരുന്നു വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരും വിവാഹിതരാകുന്നത്. ഇന്നായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് വിവാഹിതയായെന്ന വാര്‍ത്ത മീര പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

- Advertisement -

ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര്‍ വച്ച് വിവാഹിതരായി. ഇന്ന് ദമ്പതിമാരായി ൗദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിപിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് അദ്ദേഹം. രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള ഛായാഗ്രാഹകനാണ്. വിപിനും ഞാനും 2019 മെയ് മുതല്‍ ഒരു പ്രൊജക്ടില്‍ തന്നെ വര്‍ക്ക് ചെയ്തു വരികയായിരുന്നു. കഴിഞ്ഞൊരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത കുടുംബാംഗങ്ങളും രണ്ടോ മൂന്നോ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രൊഫഷണല്‍ യാതയിലുടനീളം പിന്തുണയായി കൂടെ ഉണ്ടായിരുന്ന എന്റെ അഭ്യുദേയകാംഷികളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും മീഡിയയോടും ഈ സന്തോഷ വാര്‍ത്തപങ്കുവെക്കുന്നു. അതേ സ്‌നേഹവും പിന്തുണയും എന്റെ ഭര്‍ത്താവിനും ഉണ്ടാകണം. സ്‌നേഹത്തോടെ മീര വാസുദേവനും വിപിന്‍ പുതിയങ്കവും എന്നു പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

8 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

9 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

10 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

11 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

11 hours ago