Bigboss

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ശോഭ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ‘സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിച്ചിരുന്ന ആളാണ് ഞാന്‍. ഇഷ്ടമുള്ളതൊക്കെ പഠിച്ചതിന് ശേഷം നല്ലൊരു ജോലിയില്‍ കയറി. അത്രയും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. അവിടെ ഗാര്‍ഹീക പീഡനം വരെ അനുഭവിക്കേണ്ടി വന്നു. പക്ഷേ എന്നിരുന്നാലും ഞാനൊരു ഇരയാണെന്ന് പറയില്ല. കാരണം അങ്ങനൊന്ന് സംഭവിച്ചത് കൊണ്ടാണ് ഇന്നത്തെ ഞാനുണ്ടാകുന്നത്.’ എന്നാണ് ശോഭ പറഞ്ഞത്.

- Advertisement -

‘വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബത്തില്‍ നിന്നും. അദ്ദേഹം ആല്‍ക്കഹോളിക് ആണെന്ന് ആദ്യ രാത്രിയിലാണ് ഞാന്‍ അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ. ഒത്തിരി വിവാഹാലോചനകള്‍ വന്നിട്ടും അവസാനം തിരഞ്ഞെടുത്തത് അതായി പോയി” എന്നും താരം പറഞ്ഞിരുന്നു.
കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ വരുന്നത്. വിവാഹനിശ്ചയവും കല്യാണവുമൊക്കെ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തിയത്. അന്ന് ഒരു തീരുമാനം എടുക്കാനുള്ള ശക്തി എനിക്കിലായിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് ഞാന്‍ എന്റെ അനുഭവം അവരോട് പറഞ്ഞ് കൊടുക്കാറുണ്ട്. എനിക്ക് പറ്റിയ തെറ്റ് ഇതാണ്. അതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ അവരോട് പറയാറുള്ളതെന്നു ശോഭ പറയുന്നു.

മൂന്നര വര്‍ഷത്തോളം അയാളുടെ കൂടെ ജീവിച്ചു. അത്രയും മനസിലാക്കി കൂടെ നിന്നു. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല. പക്ഷെ ആ ജീവിതമാണ് എന്നെ ഇന്ന് കൂടുതല്‍ കരുത്തുള്ളവളാക്കിയതെന്ന് എന്നും ശോഭ പറയുന്നുണ്ട്. ഭര്‍ത്താവിന് മാറാന്‍ തന്റെ ജീവിതത്തിലെ വില്ലപ്പെട്ട മൂന്നര വര്‍ഷക്കാലമാണ് ത്യജിച്ചതെന്നും ശോഭ പറയുന്നുണ്ട്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

10 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

11 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

12 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

12 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

13 hours ago