കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നടന് ഉണ്ണി മുകുന്ദന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന് പ്രകടിപ്പിക്കുന്നത്. തമ്പുരാന് വീട്ടിലേക്ക് മടങ്ങാന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്നും അതില്‍ സന്തോഷമെന്നുമാണ് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചത്.
‘എന്റെ തമ്പുരാന് വീട്ടിലേക്ക് മടങ്ങാന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ അതിയായി സന്തോഷപ്പെടുത്തുന്നു. എല്ലാവര്ക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്ക്കും ജയ്ശ്രീറാം’. രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രീരാമന്റെ കാരിക്കേച്ചര്‍ പങ്കിട്ടാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
നേരത്തെയും അയോധ്യ വിഷയത്തില്‍ പോസ്റ്റുമായി ഉണ്ണിമുകുന്ദന് രംഗത്ത് എത്തിയിരുന്നു. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ???? ജയ്ശ്രീറാം ??-എന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ നടന് കുറിച്ചത്.
അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഉറപ്പാക്കിയിരിക്കുന്ന്.
ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി. പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകള്‍ രാമക്ഷേത്രത്തില്‍ തുടരുകയാണ്.