അവിവാഹിതരായ യുവതികള്‍ 20 ആഴ്ചക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്താന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അവിവാഹിതയായ സ്ത്രീയുടെ ഗര്‍ഭച്ഛിദ്രം 2003 ലെ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭച്ഛിദ്രം ചെയ്യണമെന്ന ആവശ്യവുമായി 25 കാരിയാണ് കോടതിയെ സമീപിച്ചത്. ഇവരുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു.
23 ആഴ്ചയും അഞ്ച് ദിവസവും പ്രായമായ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഈ മാസം 18 ന് ഹര്‍ജിക്കാരിയുടെ ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച തികയുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2003 ലെ ഗര്‍ഭച്ഛിദ്ര നിയമം അവസാനമായി ഭേദഗതി ചെയ്തത് 2021ലാണ്. ഈ ഭേദഗതിയില്‍ 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ അവിവാഹിതയായ സ്ത്രീക്ക് സമ്മതപ്രകാരമല്ലാതെ ഉണ്ടാകുന്ന ഗര്‍ഭം ഈ പരിധിയില്‍ ഉള്‍പ്പെടില്ലെന്നാണ് കോടതി ഉത്തരവ്.