Kerala News

എകെജി സെന്റര്‍ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന

എകെജി സെന്റര്‍ ആക്രമണത്തില്‍ യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ജിതിന് സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയത് ഈ വനിതാ നേതാവാണെന്നാണ് നിഗമനം.

- Advertisement -

ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ചത് ഒരു യുവതിയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടര്‍ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറില്‍ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്‌കൂട്ടര്‍ കൈമാറി. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ശേഷം തിരിച്ചെത്തി ഈ സ്‌കൂട്ടര്‍ ജിതിന്‍ യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്‌കൂട്ടര്‍ തിരികെ ഓടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം അറിയിച്ചത്.

വ്യാഴാഴ്ചയാണ് ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കം നിരവധി കേസുകള്‍ ജിതിന്റെ പേരിലുണ്ട്. 2016, 2019 വര്‍ഷങ്ങളില്‍ എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ആദര്‍ശിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലും 2016ല്‍ ഡിവൈഎഫ്‌ഐ കൊലത്തുകര യൂണിറ്റ് പ്രസിഡന്റ് ആര്‍ ബി ഷായെ ആക്രമിച്ചതിനും ജിതിനെതിരെ കേസുണ്ട്. 2017ല്‍ കഞ്ചാവ് കേസിലും ജിതിനെ അറസ്റ്റ് ചെയ്തിരുന്നു.

Rathi VK

Recent Posts

എല്ലാം അച്ഛനെ കണ്ടാണ് ഞാന്‍ ശീലിച്ചത്. അതുകൊണ്ട് ഇതിന്റെ എല്ലാം കുറ്റം അച്ഛന്റേതാണ്.ഞാന്‍ ഇങ്ങനെ ആയതിന്റെ അച്ഛൻ ആണെന്ന് നടി

കമല്‍ ഹാസനുമായുള്ള ചാറ്റ് ഷോയില്‍ താന്‍ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേള്‍' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസന്‍ സംസാരിക്കുന്നു.കൂടുതല്‍…

3 hours ago

രസ്മിനോട് ​ഗബ്രി ആം​ഗ്യ ഭാഷയിലൂടെ പറയുന്നു.രസ്മിനാണ് ക്യാപ്റ്റനെങ്കിലും തീരുമാനം എടുക്കുന്നത് ​ഗബ്രി, ഇത് ബിഗ്ബോസ് കാണുന്നില്ലേയെന്ന് പ്രേക്ഷകർ

ഹൗസിലെ പുതിയ ക്യാപ്റ്റൻ രസ്മിൻ ഭായിയാണ്. എന്നാൽ ഹൗസ് ക്യാപ്റ്റൻ രസ്മിനാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ​ഗബ്രിയാണെന്നാണ് ബിബി പ്രേക്ഷകരുടെ പക്ഷം.…

3 hours ago

അങ്ങേരെ ചുമ്മ കോമാളി കളിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു.ഈ മനുഷ്യനെ ഗസ്റ്റ് എന്ന പേരില്‍ തളച്ചിടുന്നു.

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് രതീഷ് കുമാർ.ആദ്യത്തെ എവിഷനില്‍ തന്നെ രതീഷ് പുറത്തേക്ക് പോയി. ഇനിയൊരു അവസരം കൂടി കിട്ടുമോ എന്ന്…

4 hours ago

ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ;അഖിൽ മാരാർ

ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.കെട്ടിപിടിച്ച് തടവി…

4 hours ago

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും;രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതമാണ് രഞ്ജു രഞ്ജിമാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്.…

4 hours ago

ജാസ്മിനെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു.ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണ്.എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്‍ - ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി…

5 hours ago