Bigboss

ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ;അഖിൽ മാരാർ

ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.കെട്ടിപിടിച്ച് തടവി ഇരിക്കുന്നത് മാത്രമാണ് ജബ്രികളുടെ കണ്ടന്റെന്നും അത് കാണാൻ വേണ്ടിയാണെങ്കിൽ വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവലുകൾ കണ്ടൂടെ എന്നുമാണ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്… ‘ഗബ്രിയുടെയും ജാസ്മിന്റെയും കണ്ടന്റുകൾ ഒന്നും ഞാൻ കണ്ടിട്ടില്ല. കെട്ടിപിടിച്ച് തടവികൊണ്ടിരിക്കുന്നതല്ലേ അവരുടെ കണ്ടന്റുകളെല്ലാം.’അത് കാണാനാണെങ്കിൽ വേറെ സൈറ്റിൽ കേറി കണ്ടാൽ പോരേ. അത്രയും മോശമാണ് ജാസ്മിനും ​ഗബ്രിയുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ തടവൽ കാണുന്നതിന് പകരം വീറും വൃത്തിയുമുള്ള വേറെ തടവലുകൾ കണ്ടൂടെ. നമുക്ക് ഇതൊക്കയെ അതിൽ കാണാൻ പറ്റുന്നുള്ളു. പിന്നെ ഒരു അർത്ഥത്തിൽ നോക്കുകയാണെങ്കിൽ‌ ഞാൻ പറയും ജാസ്മിനും ​ഗബ്രിയും ബുദ്ധിമാന്മാരാണെന്ന്. കാരണം അവർ ബാക്കിയുള്ള എല്ലാ എണ്ണത്തിനേയും പ്രേക്ഷകരേയും യുട്യൂബിൽ റിവ്യു പറയുന്നവരേയും വരെ അവർ മണ്ടരാക്കി.

- Advertisement -

‘അമ്പത് ദിവസം കഴിഞ്ഞിട്ടും എല്ലാവരും ജബ്രി എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ആറ് എന്താണെന്ന് ചോദിച്ചാൽ ജബ്രി എന്നാണ് എല്ലാവരും പറയുന്നത്. അതല്ലാതെ വേറെ എന്താണുള്ളത്. കഴിഞ്ഞ അമ്പത് ദിവസമായി ജബ്രിയെ കണ്ടുകൊണ്ടാണ് പ്രേക്ഷകർ ഇരിക്കുന്നത്.”ഇതിനുവേണ്ടിയാണോ കോടിക്കണക്കിന് രൂപ മുടക്കി ഒരു ഷോ നടത്തുന്നത്. സമൂഹത്തിന്റെ പ്രതിഫലനമായിരിക്കണം ബി​ഗ് ബോസ്. കഴിഞ്ഞ വർഷം വരെ പ്രേക്ഷകരും മത്സരാർത്ഥികളും തമ്മിൽ ഒരു ഇമോഷണൽ ബോണ്ടിങ്ങുണ്ടായിരുന്നു. എന്റെ ചില ആരാധകരെ കണ്ട് എന്റെ കിളി പോയിട്ടുണ്ട്. ചോര കൊണ്ട് ഐ ലവ് യു എന്നെഴുതി അയച്ച പെൺകുട്ടികളുണ്ട്. അതുപോലെ പച്ചകുത്തിയിട്ടുള്ള പെൺകുട്ടികളുണ്ട്.ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. അവർക്ക് എന്നെ ജേഷ്ഠനെപ്പോലെ തോന്നിയതുകൊണ്ടാകാം. അമ്മമാരിൽ പലർക്കും അവരുടെ മകനെപ്പോലെ എന്നെ തോന്നിയിട്ടുണ്ട്. അതിന് കാരണം ഹൗസിൽ ഞാൻ ചെയ്ത ആക്ടുകളിൽ സത്യസന്ധത ഉണ്ടായിരുന്നുവെന്നതാണ്.’അങ്ങനെ ഒരു ഇമോഷണൽ ബോണ്ട് വന്നതാണ്’, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

4 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

5 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

8 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

19 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

20 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

20 hours ago