Celebrity news

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും;രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതമാണ് രഞ്ജു രഞ്ജിമാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വരാറുണ്ടെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.അന്നും ഇന്നും നല്ലതിന് വേണ്ടി പ്രതികരിക്കുക എന്നതാണ് എന്റെ നിലപാട്. എനിക്ക് പറയാനുള്ളത് ഏത് സാഹചര്യത്തില്‍ ആണെങ്കിലും ഞാന്‍ പറയും. അവിടെ നമ്മുടെ കടമ പൂര്‍ത്തിയാകും. പറയേണ്ടത് പറഞ്ഞു കഴിഞ്ഞു എന്ന വികാരത്തോടു കൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കിട്ടുന്ന സമാധാനമുണ്ടല്ലോ അതൊരു സംതൃപ്തി കൂടിയാണെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. എല്ലാ കാലത്തും തുറന്നു പറച്ചിലുകളുണ്ടാകുമെന്നും തെറ്റാണെന്ന് മനസിലായി കഴിഞ്ഞാല്‍ അതിനെതിരെ താന്‍ പ്രതികരിക്കുമെന്നും രഞ്ജു പറയുന്നു.

- Advertisement -

അതേസമയം തുറന്നു പറച്ചിലുകള്‍ ഭീഷണികളോ അവസര നിഷേധങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാടുണ്ടായിട്ടുണ്ടെന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്. പലരും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുറേ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും. അത്രമത്രേ എനിക്ക് ചെയ്യാനുള്ളൂ. ധൈര്യ ശാലികള്‍ നേരില്‍ വരുമെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.തന്റെ ശസ്ത്രക്രിയയെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ സംസാരിക്കുന്നുണ്ട്. തനിക്കുണ്ടായത് ഒരു ബയോളജിക്കല്‍ മാറ്റം മാത്രമാണ്. പിന്നെ തന്റെ രക്ഷിതാക്കള്‍ക്ക് തന്നെ അറിയാം. അവര്‍ തന്റെ മാറ്റങ്ങള്‍ കണ്ടറിഞ്ഞതാണ്. ശസ്ത്രക്രിയയ്ക്ക് എത്രയോ മുന്‍പ് തന്നെ തന്റെ അമ്മ തന്നെ കണ്ടിരുന്നതു തന്നെ ഒരു പെണ്ണായിട്ടാണ്. അതൊക്കെ തനിക്ക് അഭിമാനമാണ്. പക്ഷെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സന്തോഷവും കൗതുകവും ചെറുതൊന്നുമായിരുന്നില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ”ശസ്ത്രക്രിയ കഴിഞ്ഞ അബോധാവസ്ഥയില്‍ നിന്ന് ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നപ്പോള്‍ എനിക്ക് ഞാന്‍ പൂര്‍ണ്ണമായതു പോലെയാണ് തോന്നിയത്. ഒരു അഭിമാന നിമിഷമായിരുന്നു അത്. എന്റെ അത്രകാലത്തെ ആഗ്രഹത്തിലേക്ക് ഞാന്‍ എത്തിയതു പോലെ എനിക്ക് തോന്നി. തുള്ളിച്ചാടണമെന്നുണ്ടായിരുന്നു” എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. സര്‍ജറിയ്ക്ക് ശേഷം താന്‍ ആദ്യമായി ചെയ്തത് എന്താണെന്നും താരം പറയുന്നുണ്ട്.

ഞാനെന്റെ മകള്‍ സൂര്യയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. അവള്‍ ആണെന്നെ ഇതിനായി ഒരുപാട് സഹായിച്ചത്. സര്‍ജറിയ്ക്ക് ശേഷം അവളെന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയത്. സിനിമാ രംഗത്തെ എന്റെ സുഹൃത്തുക്കളായ ഭാവന, പേളി മാണി, രമ്യ നമ്പീശന്‍, മംമ്ത മോഹന്‍ദാസ്, പ്രിയാമണി എന്നിവരെയെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. തന്നെ ആത്മഹത്യയുടെ വക്കില്‍ നിന്നും രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത് നടി മംമ്ത മോഹന്‍ദാസാണെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. അവരോട് എന്നും കടപ്പാടുണ്ട്

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

7 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

8 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

8 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

8 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

8 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

9 hours ago