ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ വിജയത്തിന് തൊട്ടുപിന്നാലെ മാംസാഹാരം വില്‍ക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട് ബിജെപി എംഎല്‍എ.
ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപി നേതാവ് ബാല്‍മുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയത്.
പ്രദേശത്തെ തെരുവുകളില്‍ മാംസാഹാരം വില്‍ക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശം. നിര്‍ദേശം നല്കുന്ന വീഡിയോ വൈറലായി കഴിഞ്ഞു.
‘റോഡില്‍ മാംസാഹാരം പരസ്യമായി വില്ക്കാന് കഴിയുമോ? നിങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വില്‍പ്പനശാലകളും ഉടന്‍ പൂട്ടണം.
ഞാന്‍ വൈകുന്നേരം റിപ്പോര്‍ട്ട് ആവശ്യപ്പെടും”, ബിജെപി എം.എല്‍.എ. ബല്‍മുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാല്‍മുകുന്ദ് ഒരു റസ്റ്റോറന്റ് ഉടമയോട് സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
”നിങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ? എന്നെ കാണിക്കുക! ഈ പ്രദേശം കറാച്ചിയാക്കി മാറ്റണോ? ഇത് കറാച്ചിയല്ല, ഇത് ഞങ്ങളുടെ കാശിയാണ്,” ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ അദ്ദേഹം പറയുന്നു.
This is from Jaipur, Rajasthan.
Newly elected BJP MLA Balmukund Acharya and his supporters targeted Muslim owned non-veg hotels. pic.twitter.com/Wp3jp45V5b
— Md Asif Khan (@imMAK02) December 4, 2023
അതേസമയം, വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ.എം.ഐ.എം. തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചോദിച്ചു.
ആര്‍ക്കും ഇത് തടയാന്‍ കഴിയില്ല, ആരെങ്കിലും മാംസാഹാര വില്‍പ്പനശാല സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് എങ്ങനെ തടയുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോണ്‍ഗ്രസിലെ ആര്.ആര്. തിവാരിയെ 600 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 69 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.