മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണ് എന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്നല്ലാതെ മറ്റൊരു ഉത്തരം ആർക്കും ഉണ്ടാവില്ല. ഇപ്പോൾ ഇവരുടെ ആരാധകർക്കും മലയാളി സിനിമ പ്രേക്ഷകർക്കും ഒരു സന്തോഷവാർത്ത ആണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിനെ തേടി കേന്ദ്രസർക്കാറിന്റെ അംഗീകാരം ആണ് ഇപ്പോൾ വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് ആണ് ഇപ്പോൾ ഇവർക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഒരു നടി എന്നതിന് പുറമെ മലയാള സിനിമയിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിൽ നിന്നും ആണ് ഇപ്പോൾ ഈ സർട്ടിഫിക്കറ്റ് താരത്തെ തേടി എത്തിയിരിക്കുന്നത്. കൃത്യമായി ടാക്സ് അടക്കുന്ന വർക്ക് ആണ് കേന്ദ്രസർക്കാർ ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് ഈ അംഗീകാരം ലഭിച്ചിരുന്നു. ആൻറണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശീർവാദ് ഫിലിംസിനും ഈ അംഗീകാരം ലഭിച്ചിരുന്നു. നിശ്ചിത തീയതികളിൽ തന്നെ കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് ആണ് ഈ അംഗീകാരം ലഭിക്കുന്നത്. അതേ സമയം ഈ വർഷം ഒരുപാട് സിനിമകളിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇതൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ലളിതം സുന്ദരം എന്ന സിനിമ ഹോട്ട്സ്റ്റാർ വഴി ആയിരുന്നു റിലീസ് ചെയ്തത്. ആവറേജ് അഭിപ്രായങ്ങൾ മാത്രമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇതിനുശേഷം മേരി ആവാസ് സുനോ എന്ന സിനിമ റിലീസ് ചെയ്തു. ഈ സിനിമയും ആവറേജ് അനുഭവം മാത്രമായി ഒതുങ്ങി പോവുകയായിരുന്നു. അതിനുശേഷം ആണ് സന്തോഷ് ഇവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ സിനിമ റിലീസ് ചെയ്യുന്നത്. വളരെ മോശം റിപ്പോർട്ടുകൾ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോൾ അജിത്ത് നായകനാകുന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.