ഒരുകാലത്ത് ഇന്ത്യക്കാരുടെ മുഴുവൻ വികാരമായിരുന്ന ഒരു ചാനൽ ആയിരുന്നു ദൂരദർശൻ. സാറ്റലൈറ്റ് ചാനലുകൾ വരുന്നതിനു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരേയൊരു ചാനൽ ആയിരുന്നു ഇത്. ഇവർ പിന്നീട് വാർത്തകൾക്ക് വേണ്ടി മാത്രമായി ദൂരദർശൻ ന്യൂസ് എന്ന പേരിൽ ഒരു ചാനൽ തുറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മുതൽ ഇവരുടെ ലോഗോയുടെ കളർ മാറ്റി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഇപ്പോൾ കാവി നിറത്തിലാണ് പുതിയ ലോഗോ ഉള്ളത്. ആർഎസ്എസിന്റെ നിറമാണ് കാവി. ഈ കാരണം കൊണ്ടാണ് ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. നിരന്തരമായി കേന്ദ്രസർക്കാരിന് അനുകൂലമായ വാർത്തകളാണ് ഇവർ നൽകുന്നത്. ഇതുകൂടാതെ പ്രൊപ്പഗണ്ട സിനിമയായ കേരള സോറി ഇവർ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ലോഗോയുടെ കളർ മാറ്റം കൂടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
അടുത്തിടെ മോദിയും ബിൽഗെറ്റ്സും തമ്മിൽ നടത്തിയ സംഭാഷണം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ദൂരദർശനെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇത് നടന്നതിന്റെ പിറ്റേ ആഴ്ച ആണ് നിറം മാറ്റി കാവിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ നിറം മാറ്റത്തിന് കാരണം കാവി ആർഎസ്എസിന്റെ നിറമായതുകൊണ്ടല്ല എന്നും അത് ഇന്ത്യൻ സംസ്കാരത്തിന്റെ നിറം ആയതുകൊണ്ടാണ് എന്നും ഇതാണ് നിറം മാറ്റത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
എന്തായാലും കേരളത്തിലുള്ള ആളുകൾ വലിയ രീതിയിൽ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഈ രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരായി എന്തെങ്കിലും നടന്നാൽ ശബ്ദിക്കുവാൻ കേരളത്തിലും തമിഴ്നാട്ടിലും മാത്രമേ ഇപ്പോൾ ആളുകൾ ഉള്ളൂ എന്ന് അവസ്ഥയിലാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലുള്ളവരും ഏകദേശം ആർഎസ്എസിന്റെ അജണ്ടക്ക് മുന്നിൽ വീണുപോയി എന്നതാണ് ദുഃഖകരമായ വസ്തുത.