മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ ഗോവിന്ദ് പത്മസൂര്യയെ വിവാഹം ചെയ്തത്. ഇതിനുശേഷം ഇവർ ഒരു താഴെ ദമ്പതികൾ ആയി മാറുകയായിരുന്നു. അടുത്തിടെ ആയിരുന്നു ഗോപികയുടെ ബർത്ത് ഡേ. ആ ദിനത്തിൽ ജി പി പങ്കുവെച്ച കുറിപ്പുകളും വീഡിയോയും എല്ലാം തന്നെ വൈറലായി മാറിയിരുന്നു.
ഇപ്പോൾ തന്റെ ഭാര്യയ്ക്ക് ജിപി നൽകിയ സർപ്രൈസ് വീഡിയോ ആണ് ഗോപിക സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയ ശിവനും അഞ്ജലിയ്ക്കും ജീവൻ നൽകിയ താരങ്ങളാണ് സജിനും ഗോപികയും. ഇപ്പോൾ സജിനും ഭാര്യ ഷഫ്നയും ആണ് ഇരുവരെയും കാണാൻ വന്നിരിക്കുന്നത്. ഇവരുമായി വലിയ സൗഹൃദത്തിൽ ആണ് ഇവർ എല്ലാവരും തന്നെ. അണ്ടി പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി കൂട്ടുകാരിയെയും ഭർത്താവിനെയും കണ്ട് സർപ്രൈസിലാണ് ഗോപിക വീഡിയോയിൽ.
“നമ്മൾ എപ്പോൾ കണ്ടാലും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് സന്തോഷം കൊണ്ട് ചുറ്റും ഓടി നടക്കാറുണ്ട്. പക്ഷേ ഇത്തവണ വളരെ സ്പെഷ്യൽ ആണ്. നീ ഒരുപാട് ദൂരം എനിക്ക് വേണ്ടി വന്നിരിക്കുകയാണ്. അതിന് ഒരുപാട് നന്ദി. എന്നെ എങ്ങനെ സന്തോഷപ്പെടുത്തണമെന്ന് നിനക്ക് നന്നായി അറിയാം” – ഇതാണ് ഷഫ്നയോടും ജിപിയോടും ഗോപിക പറയുന്നത്.
View this post on Instagram
അതേസമയം മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്നു സാന്ത്വനം. ഇതിലെ രണ്ടു ജനപ്രിയ കഥാപാത്രങ്ങൾ ആയിരുന്നു ശിവനും അഞ്ജലിയും. ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് സജിനും ഗോപികയും ആയിരുന്നു. ഗോപികയുടെ വിവാഹം അപ്രതീക്ഷിതമായിട്ടായിരുന്നു നടന്നത്. പ്രണയ വിവാഹം ആയിരുന്നു ഗോപികയുടേത്. എന്നാൽ ഗോപികയും ജിപിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന സൂചനകൾ പോലും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. വിവാഹ നിശ്ചയത്തിന് മാത്രമാണ് ഈ വാർത്ത പുറത്തുവന്നത്.