മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വിജയ് നായകനായ മാസ്റ്റർ അടക്കമുള്ള സിനിമകളിൽ മാളവിക ആയിരുന്നു നായിക. ഇപ്പോൾ തങ്കലാൻ എന്ന സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ താരം സമൂഹമാധ്യമങ്ങളിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ഇതിൽ നിരവധി രസകരമായ ചോദ്യങ്ങൾ ആയിരുന്നു വന്നത്. താരം നൽകിയ മറുപടികളും ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മാളവികയ്ക്ക് അഭിനയം അറിയില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരാൾ വന്നിരുന്നു. അയാൾക്ക് മാളവിക നൽകിയ മറുപടി ഇങ്ങനെയാണ് – നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പ്രാധാന്യം ലഭിക്കുന്ന കാലത്ത് ഈ ചോദ്യം ലഭിക്കൂ, അപ്പോൾ ഞാൻ പോയി അഭിനയം പഠിക്കാം. നടിയുടെ ഈ മറുപടി ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മറ്റൊരു വ്യക്തിയുടെ ചോദ്യം ഇങ്ങനെയായിരുന്നു – എപ്പോഴാണ് നിങ്ങൾ ഗ്ലാമർ കാണിക്കുന്നത് നിർത്തി അഭിനയിക്കാൻ തുടങ്ങുന്നത്? ഇതിന് നടി നൽകിയ മറുപടി ഇത്തരത്തിൽ ആയിരുന്നു – ഒരിക്കലുമില്ല. അതിൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?
തങ്കലാൻ എന്ന സിനിമയിൽ തനിക്ക് താൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നും താരം വെളിപ്പെടുത്തി. ഈ സിനിമയിൽ താരം ചില ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടുണ്ട് എന്നും എന്നാൽ ഇതൊരു ആക്ഷൻ സിനിമയല്ല എന്നും താരം കൂട്ടിച്ചേർത്തു. സിനിമയ്ക്ക് വേണ്ട ആക്ഷൻ രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത് എന്നും താരം കൂട്ടിച്ചേർത്തു. ഇത് കൂടാതെ പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജാ സാഹിബ് എന്ന സിനിമയിലും മാളവിക ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയിൽ താരം ഒരു ഫുൾ ഓൺ ആക്ഷൻ റോളാണ് ചെയ്യുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.