മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഇത് കൂടാതെ രാജാ റാണി പോലെയുള്ള ജനപ്രിയ സിനിമകളിലൂടെ ഇദ്ദേഹം കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഇദ്ദേഹം ഇതുവരെ വിവാഹിതനായിരുന്നില്ല. താരവും നടി അഞ്ജലിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇത് കൂടാതെ ഇരുവരും ലിവിങ് ടുഗെതർ ആയിരുന്നു എന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇത് കൂടാതെ രാജാ റാണി എന്ന സിനിമയുടെ സമയത്ത് നയൻതാരയുമായി ഇദ്ദേഹം പ്രണയത്തിലാണ് എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം തന്നെ ഫെയ്ക്ക് ആണെന്ന് പിന്നീട് പുറത്തുവരികയായിരുന്നു.
ഇപ്പോൾ ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹം തന്നെ ഇദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് ഇതിനെല്ലാം കാരണമായി മാറിയിരിക്കുന്നത്. ദൈവ കടാക്ഷത്തിൽ ഞങ്ങൾ ഇന്ന് ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ് – ഇതാണ് ഇദ്ദേഹം ചിത്രത്തിന് ക്യാപ്ഷൻ ആയി നൽകിയത്.
നടി പ്രഗ്യ നഗ്രക്കൊപ്പം ഉള്ള ഫോട്ടോ ആണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന രീതിയിലുള്ള ഫോട്ടോ ആണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. നടിയുടെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വിവാഹം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം ഇത് ഏതോ സിനിമയുടെ ഷൂട്ടിംഗ് ആണ് എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. കറൂപ്പാർ നഗരം എന്ന സിനിമയിലാണ് ജയ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.