വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം റിലീസ് ചെയ്തത്. അടുത്തിടെ ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. ആദ്യ വീക്കെൻഡിൽ തന്നെ സിനിമ അഞ്ചു കോടിയിൽ അധികം കളക്ഷൻ നേടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പുതിയതായി ഇറങ്ങിയ വിശാൽ സിനിമയെക്കാൾ കൂടുതൽ കളക്ഷൻ ആണ് ഈ സിനിമ വീക്കെൻഡിൽ മാത്രം നേടിയത്.
ഇതിനോടകം ചിത്രം 20 കോടിയിൽ അധികം രൂപ കളക്ഷൻ ആയി നേടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ അടുത്തിടെ പുറത്തിറങ്ങിയ ടൈറ്റാനിക് ത്രീഡി എന്ന സിനിമയുടെ റെക്കോർഡ് ആണ് ഗില്ലി എന്ന സിനിമ മാറ്റി എഴുതിയിരിക്കുന്നത്. 2012 വർഷത്തിൽ ആയിരുന്നു ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്തത്. കൂറ്റൻ കളക്ഷൻ തന്നെയായിരുന്നു സിനിമ നേടിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും വിജയി സിനിമ മാറ്റി എഴുതിയിരിക്കുന്നത്.
90 കളിൽ അടക്കം സിനിമകൾ റീ റിലീസ് ചെയ്യുന്നത് വലിയ രീതിയിലുള്ള ബിസിനസ് ആണ് സിനിമകൾക്ക് നേടിക്കൊടുത്തിരുന്നത്. എന്നാൽ സീഡികളും ടിവി ചാനലുകളും വന്നതോടെ ഈ പ്രവണത ഇല്ലാതായി മാറുകയായിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും സിനിമ മേഖലയിൽ ഈ സമ്പ്രദായം വീണ്ടും വന്നിരിക്കുകയാണ്. മലയാളത്തിൽ സ്ഫടികം അടക്കമുള്ള സിനിമകൾ അടുപ്പിലെ വീണ്ടും റിലീസ് ചെയ്തിരുന്നു. ചില സർക്കാർ പരിപാടികളിൽ മണിച്ചിത്രത്താഴ്, ഗോഡ് ഫാദർ എന്നീ സിനിമകൾ കാണിച്ചപ്പോൾ വലിയ പിന്തുണ ആയിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
എന്നാൽ സ്പടികം റിലീസ് ചെയ്തപ്പോൾ ഒരു ലിമിറ്റഡ് കളക്ഷൻ മാത്രമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ജില്ല എന്ന സിനിമ സ്വീകരിക്കപ്പെട്ടത് ഒരു പുതിയ സിനിമ എന്ന രീതിയിൽ ആണ്. സിനിമയുടെ പ്രദർശനം ഇതുവരെ അവസാനിച്ചിട്ടില്ല. പ്രദർശനം അവസാനിക്കുമ്പോഴേക്കും സിനിമയുടെ കളക്ഷൻ ഏകദേശം 30 കോടിക്കണക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സിനിമ ആകെ നേടിയത് 50 കോടിയിലധികം രൂപയാണ്.