Film News

ആരെയും ഒന്നിനെയും ഭയമില്ല, അതാണ് അയാളെ സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത് – ഷാറൂഖിന് മറുപടിയുമായി ഹരീഷ് പേരാടി

കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു മോഹൻലാലിന്റെ ഒരു ഡാൻസ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയത്. ജവാൻ എന്ന സിനിമയിലെ പാട്ട് ആയിരുന്നു ഇത്. സാക്ഷാൽ ഷാറൂഖ് ഖാൻ അടക്കമുള്ളവർ ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമമായ എക്സില്‍ ആയിരുന്നു ഷാറൂഖ് ഈ കാര്യം സൂചിപ്പിച്ചത്.

- Advertisement -

താങ്കൾ ഒരു സൂപ്പർ ഡാൻസർ ആണ് എന്നും ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നു എനിക്ക് എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു എന്നുമായിരുന്നു ഷാറൂഖ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് പിന്നാലെ മോഹൻലാൽ എത്തുകയും ചെയ്തു. ഇതുകൂടാതെ ഷാരൂഖിനെ തൻറെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു ലാലേട്ടൻ. ഇപ്പോൾ ഈ വിഷയത്തിൽ നടനും നാടക കലാകാരനുമായ ഹരീഷ് പേരാടി പ്രതികരിക്കുകയാണ്.

മോഹൻലാലിന് ആരെയും, ഒന്നിനെയും പേടിയില്ല എന്നും അതാണ് അയാളെ ഒരു സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്നും അത്ഭുതങ്ങൾ എപ്പോഴും നമുക്ക് പ്രതീക്ഷിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. പ്രതികരണത്തിന്റെ പൂർണ്ണരൂപം വായിക്കാം:

“പ്രിയപ്പെട്ട ഷാറൂഖ്, നിങ്ങൾക്ക് അദ്ദേഹത്തെ ശരിക്കും മനസ്സിലായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ജീവിതത്തിൽ അദ്ദേഹം ഒരു ആട്ടിൻകുട്ടിയെപ്പോലെ ആയിരിക്കും നടക്കുക. ആര് എന്തു പറഞ്ഞാലും അദ്ദേഹം അനുസരിക്കും. ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ അദ്ദേഹം പുലിയാണ്. ഡാൻസിലും സിനിമയിലും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിൻറെ സംസ്കൃത നാടകം വരെ ഇദ്ദേഹം ഒരു നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവ് ആയി ചെയ്തിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഒരു അഭിനേതാവ് അദ്ദേഹത്തിന്റെ മുന്നിൽ വന്ന് നിന്നാൽ, അയാളോട് നിങ്ങളാണ് വലിയവൻ, എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ ആയിരിക്കും അദ്ദേഹം നമ്മളോട് പെരുമാറി നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ മനസ്സിലാക്കിയ ലാലേട്ടനെ കുറിച്ച് ഒരു സത്യം ഞാൻ പറയട്ടെ? അദ്ദേഹത്തിന് ആരെയും ഒന്നിനെയും ഭയമില്ല, അതാണ് അദ്ദേഹത്തെ ഒരു സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽനിന്നും അത്ഭുതങ്ങൾ എപ്പോഴും നമുക്ക് പ്രതീക്ഷിക്കാം”.

Athul

Share
Published by
Athul

Recent Posts

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

13 mins ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

2 hours ago

ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകൾ പൂട്ടി ജാസ്മിന്റെ ഉപ്പ.പോലീസിൽ പരാതി

ബിഗ്ബോസിലൂടെ ജാസ്മിന്റെ കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി…

2 hours ago

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്.…

4 hours ago

എന്റെ ഉപ്പ എന്നെ മനസിലാക്കുന്നില്ല.വീട്ടുകാരെ നാട്ടുകാര്‍ക്ക് പിച്ചി ചീന്താന്‍ ഇട്ടു കൊടുത്തു; നോറ വിക്ടിം കാര്‍ഡ് കളിക്കുന്നു

ബിഗ്ബോസിൽ വലിയ തർക്കങ്ങളാണ് ഉടലെടുക്കുന്നത് .നോറയ്ക്ക് എതിരെ അൻസിബ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.മോണിംഗ് ടാസ്‌ക് ലഭിച്ചത് ഇന്ന് നോറയ്ക്കായിരുന്നു. ആര്…

6 hours ago

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

7 hours ago