കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു മോഹൻലാലിന്റെ ഒരു ഡാൻസ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയത്. ജവാൻ എന്ന സിനിമയിലെ പാട്ട് ആയിരുന്നു ഇത്. സാക്ഷാൽ ഷാറൂഖ് ഖാൻ അടക്കമുള്ളവർ ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമമായ എക്സില് ആയിരുന്നു ഷാറൂഖ് ഈ കാര്യം സൂചിപ്പിച്ചത്.
താങ്കൾ ഒരു സൂപ്പർ ഡാൻസർ ആണ് എന്നും ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നു എനിക്ക് എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു എന്നുമായിരുന്നു ഷാറൂഖ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് പിന്നാലെ മോഹൻലാൽ എത്തുകയും ചെയ്തു. ഇതുകൂടാതെ ഷാരൂഖിനെ തൻറെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു ലാലേട്ടൻ. ഇപ്പോൾ ഈ വിഷയത്തിൽ നടനും നാടക കലാകാരനുമായ ഹരീഷ് പേരാടി പ്രതികരിക്കുകയാണ്.
മോഹൻലാലിന് ആരെയും, ഒന്നിനെയും പേടിയില്ല എന്നും അതാണ് അയാളെ ഒരു സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്നും അത്ഭുതങ്ങൾ എപ്പോഴും നമുക്ക് പ്രതീക്ഷിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. പ്രതികരണത്തിന്റെ പൂർണ്ണരൂപം വായിക്കാം:
“പ്രിയപ്പെട്ട ഷാറൂഖ്, നിങ്ങൾക്ക് അദ്ദേഹത്തെ ശരിക്കും മനസ്സിലായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ജീവിതത്തിൽ അദ്ദേഹം ഒരു ആട്ടിൻകുട്ടിയെപ്പോലെ ആയിരിക്കും നടക്കുക. ആര് എന്തു പറഞ്ഞാലും അദ്ദേഹം അനുസരിക്കും. ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ അദ്ദേഹം പുലിയാണ്. ഡാൻസിലും സിനിമയിലും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിൻറെ സംസ്കൃത നാടകം വരെ ഇദ്ദേഹം ഒരു നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവ് ആയി ചെയ്തിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഒരു അഭിനേതാവ് അദ്ദേഹത്തിന്റെ മുന്നിൽ വന്ന് നിന്നാൽ, അയാളോട് നിങ്ങളാണ് വലിയവൻ, എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ ആയിരിക്കും അദ്ദേഹം നമ്മളോട് പെരുമാറി നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ മനസ്സിലാക്കിയ ലാലേട്ടനെ കുറിച്ച് ഒരു സത്യം ഞാൻ പറയട്ടെ? അദ്ദേഹത്തിന് ആരെയും ഒന്നിനെയും ഭയമില്ല, അതാണ് അദ്ദേഹത്തെ ഒരു സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽനിന്നും അത്ഭുതങ്ങൾ എപ്പോഴും നമുക്ക് പ്രതീക്ഷിക്കാം”.