നമ്മളിപ്പോൾ ഒരു സോഷ്യൽ മീഡിയ യുഗത്തിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയ താരങ്ങൾക്കും ധാരാളം ആരാധകർ ആണ് ഉള്ളത്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സോഷ്യൽ മീഡിയ താരം ആണ് ഗ്രീഷ്മ ബോസ്. കോമഡി വീഡിയോസ് ആണ് താരം കൂടുതൽ ഇൻസ്റ്റഗ്രാമിൽ ചെയ്യുന്നത്.
ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും നേടിയെടുത്തത്. പലപ്പോഴും തന്റെ വീടും വീട്ടുകാരും ഒക്കെ തന്നെയാണ് ഇവരുടെ വീഡിയോയുടെ കഥാപാത്രങ്ങൾ ആയി മാറുന്നത്. കഴിഞ്ഞദിവസം ഇവർ ഒരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തൻറെ പെണ്ണുകാണൽ വീഡിയോ ആയിരുന്നു താരം ഇത്തരത്തിൽ പങ്കുവെച്ചത്.
സിംഗിൾ ആയിട്ടുള്ള യുവതി യുവാക്കളുടെ പ്രശ്നങ്ങൾ പലപ്പോഴും തന്റെ വീഡിയോയിലൂടെ അവതരിപ്പിക്കാറുണ്ട് താരം. എന്നാൽ ഇനി ഈ അസോസിയേഷനിൽ നിന്നും രാജിവെക്കാൻ പോവുകയാണ് എന്നാണ് താരം രസകരമായി പറയുന്നത്. ഓൾ കേരള സിംഗിൾസ് അസോസിയേഷനിൽ നിന്നും രാജിവച്ചു എന്നാണ് താരം പെണ്ണുകാണൽ വീഡിയോ ഇട്ടുകൊണ്ട് ക്യാപ്ഷൻ ആയി നൽകിയത്. “എന്ത്യെ? എന്നെ കെട്ടിക്കാൻ നടന്നവർ ഒക്കെ എന്തിയേ?” എന്നാണ് താരം ഈ പോസ്റ്റിന് ക്യാപ്ഷൻ ആയി നൽകിയത്. “ഞാനാണ് ആ കോമഡി ഒക്കെ ചെയ്യുന്ന ചേച്ചി” എന്നാണ് ഇൻസ്റ്റാഗ്രാം ബയോയിൽ താരം സ്വയം വിശേഷിപ്പിക്കുന്നത്.
View this post on Instagram
അതേസമയം ഇത്രയും കാലം സിംഗിൾ ആണെന്ന് പറഞ്ഞ് ഞങ്ങളെ ഒക്കെ പറ്റിക്കുക ആയിരുന്നോ എന്നൊക്കെ ചോദിച്ചുകൊണ്ട് നിരവധി ആളുകൾ കമൻറ് ബോക്സിൽ എത്തുന്നുണ്ട്. പ്രണയ വിവാഹം ആണോ അതോ അറേഞ്ച്ഡ് മാരേജ് ആണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി ആളുകൾ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. നിരവധി ആളുകൾ ആണ് ഇരുവർക്കും ജീവിത ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.
View this post on Instagram