പലപ്പോഴും അജ്ഞാത ജീവികളെ കുറിച്ചുള്ള വാര്‍ത്ത നമ്മള് കണ്ടതാണ്. ഇപ്പോള്‍ ഇതാ അത്തരമൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കടലില്‍നിന്നും ബോട്ടിന് പിന്നാലെ പായുന്ന അജ്ഞാതജീവിയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇങ്ങനെയൊരു ജീവിയെ കണ്ടിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ എല്ലാംതന്നെ പറയുന്നത്.
കടലില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു പിന്നാലെയാണ് ഈ അജ്ഞാതജീവി പിന്തുടര്ന്നത്. ബ്രസീലിലെ റയോ തീരത്തുനിന്നും എടുത്ത വീഡിയോ ആണിത്. ബോട്ടില്‍ ഉള്ള ഒരു മത്സ്യത്തൊഴിലാളി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
ഒരു കറുപ്പ് നിറത്തിലുള്ള ജീവിയാണ് ഇത്. കണ്ണുകള്‍ക്ക് നല്ല തിളക്കം ഉണ്ട്. രാത്രി ആയതിനാല്‍ ഇത് ഏത് ജീവിയാണ് എന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഏകദേശ രൂപം ദൃശ്യങ്ങളില്‍ കാണാം. അതിവേഗതയില്‍ ആണ് ഇത് ബോട്ടിന് പിന്നാലെ വരുന്നത്. ഇടയ്ക്കിടെ ജീവി വെള്ളത്തിന് മുകളിലേക്ക് പൊന്തുന്നതും കാണാം.
എന്നാല്‍ ഇത്രയും കാലത്തിനിടെ തങ്ങള്‍ ഇങ്ങനെ ഒരു ജീവിയെ കടലില്‍ കണ്ടിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രൂപംകൊണ്ട് പേടി തോന്നിപ്പിക്കുന്ന ജീവി തന്നെയാണ് ഇത്. അതിവേഗതയില്‍ ബോട്ടിനെ തൊട്ടു പിറകിലായി വരെ ഈ ജീവി എത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ നിരവധി പേരാണ് അഭിപ്രായമറിയിച്ച് എത്തുന്നത്. പല ആളുകളും പല ജീവികളുടെ പേരാണ് പറയുന്നത്. ഇത് ഡോള്‍ഫിന്‍ ആണെന്ന് പറയുന്നവരും നിരവധി.
Criatura misteriosa perseguiu um barco ontem no Rio Grande do Sul.
Segue o fio para descobrir que monstro é esse nessa #BioThreadBr pic.twitter.com/chOfZ5d0VK
— Pedrohenriquetunes (@PedroHTunes) January 27, 2022