പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന് നടൻ, സമൂഹമാധ്യമങ്ങളിൽ കൂട്ടക്കരച്ചിൽ, ഒടുവിൽ തീരുമാനം മാറ്റി താരം – ഈ സീരിയൽ നടനെ മനസ്സിലായോ?

സീരിയലുകളെ കേവലം വിനോദത്തിന് ഉള്ള ഒരു ഉപാധി ആയിട്ടല്ല മലയാളികൾ കാണുന്നത്. മറിച്ച് അവരുടെ ജീവിതത്തിൻറെ ഭാഗമാണ് ഇന്ന് പരമ്പരകൾ എല്ലാം തന്നെ. പരമ്പരയിലെ കഥാപാത്രങ്ങളെയും അത് അവതരിപ്പിക്കുന്ന നടി നടന്മാരെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിബ്ബു സൂര്യൻ. നിരവധി ജനപ്രിയ പരമ്പരകളിലൂടെ ആണ് ഇദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. റോജ എന്ന പരമ്പരയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ അർജുൻ എന്ന കഥാപാത്രത്തെ ആണ് ഇവർ അവതരിപ്പിക്കുന്നത്. ഈ പരമ്പരയിൽ നിന്നും താൻ പിന്മാറുകയാണ് എന്ന് കുറച്ചു മുൻപ് താരം അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്നാണ് താരം അറിയിച്ചത്.

ഈ വാർത്ത കേട്ടതോടെ നിരവധി ആരാധകർ ആയിരുന്നു നിരാശയിൽ ആയത്. ദയവുചെയ്ത് പരിപാടിയിൽ നിന്നും പോകരുത് എന്നായിരുന്നു ഇദ്ദേഹത്തോട് മലയാളികൾ ഉൾപ്പെടെയുള്ളവർ അഭ്യർത്ഥിച്ചത്. സമൂഹം മാധ്യമങ്ങളിൽ പ്രേക്ഷകരുടെ അഭ്യർത്ഥന വലിയ രീതിയിൽ വൈറലായി മാറി. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹം കണ്ട് അവസാനം തീരുമാനം മാറ്റിയിരിക്കുകയാണ് താരം. റോജ എന്ന പരമ്പരയിൽ നിന്നും പിന്മാറാനുള്ള തീരുമാനം പിൻവലിച്ചു എന്നാണ് താരം പറഞ്ഞത്.

“കഴിഞ്ഞ കുറെ ദിവസങ്ങളായി ആരാധകരെ നിന്നും വലിയ സ്നേഹവും പിന്തുണയും ആണ് എനിക്ക് ലഭിക്കുന്നത്. ദൈവത്തിന് ഇതിന് നന്ദി പറയുന്നു. നിരവധി ഫോൺ കോളുകൾ, സമൂഹമാധ്യമങ്ങ പോസ്റ്റുകൾ, കമൻറുകൾ എല്ലാം കണ്ടു ഞാൻ അമ്പരന്നു. ഞാനിത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ഇതിനെല്ലാം കാരണം ആരാധകർ മാത്രമാണ്. എന്നെ ഞാൻ ആക്കിയത് ആരാധകർ ആണ്. അവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ പരമ്പരയിൽ നിന്നും പിന്മാറുവാനുള്ള തീരുമാനം ഞാൻ പിൻവലിച്ചു” – ഇതാണ് താരം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്. ഇദ്ദേഹത്തിൻറെ ഈ പ്രഖ്യാപനം കേട്ടതോടെ ആവേശ തീർപ്പിൽ ആണ് ഇപ്പോൾ ആരാധകർ എല്ലാം തന്നെ.