സിനിമാതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ താരം പിന്നീട് വളർന്നു വലുതായി ഒരു വലിയ താരമായി മാറുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ആണ് ഇവർ അഭിനയ മേഖലയിലേക്ക് കടക്കുന്നത്. ഡാഡി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു ഇവരുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലും ഇവർ അഭിനയിച്ചു.
ഇവരെ മനസ്സിലായിട്ടില്ല എങ്കിൽ ഒരു ക്ലൂ തരാം. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് സൈന്യം. ഇതിലെ ഒരു ഗാനം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. അന്നത്തെ യുവാക്കൾ എല്ലാം തന്നെ പാടി നടന്ന ഗാനങ്ങളിൽ ഒന്നായിരുന്നു ഇത്. “ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം, 100 സിസി ബൈക്കും അതിലൊരു പൂജ ഭട്ടും വേണം” – ഒരു മലയാളി നായിക അല്ലെങ്കിൽ പോലും മലയാളികൾക്കിടയിൽ പോലും ധാരാളം സ്വാധീനം ചെലുത്തിയ നടിമാരിൽ ഒരാളാണ് പൂജ ഭട്ട്.
മലയാളികൾക്കിടയിൽ പോലും താരം അറിയപ്പെടാൻ മറ്റൊരു കാരണവുമല്ല നടിയുടെ സൗന്ദര്യം തന്നെയാണ്. 1986 വർഷത്തിൽ ആയിരുന്നു നടിയുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നിങ്ങനെ രണ്ടു കുട്ടികളും. ഇപ്പോൾ ഇവർ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയാണ്.