ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വോണിന്റെ കുടുംബത്തേയും ഓസ്ട്രേലിയന്‍ എംബസിയേയും അറിയിച്ചതായും തായ്ലന്ഡ് പൊലീസ് അറിയിച്ചു.
വോണിന്റേത് അസ്വാഭാവിക മരണമെന്ന അഭിപ്രായം കുടുംബത്തിന് ഇല്ലായിരുന്നുവെന്ന് തായ്ലന്ഡ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മരണകാരണം സംബന്ധിച്ച് പൊലീസ് വ്യക്തമായ മറുപടി നല്‍കുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്ലന്ഡിലെ കോ സാമുയിയിലെ ഹോട്ടല്‍ മുറിയില്‍ വോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.