അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം. ആലുവയിലാണ് സംഭവം. ഡ്രൈവറില്ലാതെ നീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന് രാജേഷ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദിത്യന്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്. സ്കൂളില്‍ നിന്ന് റോഡിലേക്ക് ഇറക്കമുണ്ട്. ഇവിടെ നിര്‍ത്തിയിട്ട ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറിയപ്പോഴാണ് ബസ് താഴേക്ക് പതിയെ നീങ്ങിയത്. ഭയന്നുപോയ വിദ്യാര്‍ത്ഥികളില്‍ പലരും ബസില്‍ നിന്ന് ചാടിയിറങ്ങി. ചിലര്‍ ബസില്‍ തന്നെയിരുന്നു. ഇതില്‍ പലരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് ആദിത്യന്റെ ഇടപെടല്‍.
ഡ്രൈവര്‍ സീറ്റിലെത്തിയ ആദിത്യന് ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിരവധി പേരാണ് അദിത്യനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.