മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഇദ്ദേഹം ഇപ്പോൾ ഇദ്ദേഹത്തിൻറെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ മറിയത്തിന്റെ ഒപ്പമാണ് ഇദ്ദേഹം ആഘോഷിക്കുന്നത്. ഇരുവരുടെയും നാലാമത്തെ വിവാഹ വാർഷികം ആണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
സമൂഹമാധ്യമങ്ങൾ വഴി മറിയം തന്നെയാണ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. പ്രണയത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് വഴക്കുകളുടെയും നാലു വർഷങ്ങളാണ് കടന്നുപോയത് എന്നാണ് മറിയം പറയുന്നത്. നാലു വർഷങ്ങൾ കടന്നുപോയത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നും മറിയം കുറിച്ചു. വിവാഹ വാർഷിക ദിനത്തിലാണ് താരം ഇത് കുറിച്ചിരിക്കുന്നത്. ഇരുവരും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.
“പ്രണയം, ഒരുപാട് പൊട്ടിച്ചിരികൾ, തമ്മിൽ തല്ലുകൾ, സന്തോഷങ്ങൾ, അങ്ങനെ നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയെന്നും ഇതുപോലെ തന്നെ ഒരുമിച്ച് ഉണ്ടാവട്ടെ. അപ്രതീക്ഷിതമായ ഈ സർപ്രൈസ് നൽകിയ ദീപയ്ക്ക് ഒരുപാട് നന്ദി” – ഇതായിരുന്നു മറിയം സമൂഹമാധ്യമങ്ങളിൽ എഴുതിയത്. നിരവധി ആളുകൾ ആണ് ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
2020 വർഷത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. കോട്ടയം സ്വദേശിനി ആണ് മറിയം. മറിയം തോമസ് എന്നാണ് ഇവരുടെ മുഴുവൻ പേര്. സൈക്കോളജിസ്റ്റ് ആയിട്ടാണ് മറിയം വർക്ക് ചെയ്യുന്നത്. ഇതുകൂടാതെ ഭീമന്റെ വഴി എന്ന സിനിമയിലും താരം ചെറിയ ഒരു വേഷം അവതരിപ്പിച്ചിരുന്നു. എന്തെങ്കിലും തന്നെ നിർമ്മിച്ച സിനിമയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഒരു നഴ്സിന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്.