തമിഴ് നടന് മാരന് കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു മാരന്. രണ്ട് ദിവസം മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ചെങ്ങല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. രോഗം മൂര്‍ച്ഛിച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മാരന്റെ മരണം തമിഴ് സിനിമാ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ് . ഈ അടുത്ത് മറ്റു തമിഴ് താരങ്ങളും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ മരണവും സ്ഥിരീകരിക്കുന്നത്.
ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ് മാരന്. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളില്‍ വിജയ്യുടെ ഉറ്റ സുഹൃത്തായാണ് മാരന് അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളില്‍ മാരന് കാഴ്ചവെച്ചിരുന്നത്. അധികവും വില്ലന്‍ വേഷങ്ങളിലാണ് നടന് എത്തിയത്.
അതേസമയം തമിഴ് നാട്ടില്‍ കൊവിഡ് കേസ് കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം നിരവധി മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെമാത്രം 29, 272 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും ഇനിയും കൊവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയും ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ലോകം കൊവിഡിന് മുന്നില്‍ തലകുനിച്ച് നില്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. നിരന്തരം കൊവിഡ് കേസുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോള്‍. ജാഗ്ര്തയോടെമുന്നോട്ട് പോയാല്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നും നമ്മുക്ക് രക്ഷനേടാന്‍ പറ്റുകയുള്ളു. ഇതിനോടകം നിരവധി പേരാണ് കൊവിഡ് പിടിപ്പെട്ടതിനെക്കുറിച്ചും , ഈ സമയത്ത് മുനഷ്യരില് ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് രംഗത്ത് വന്നത്.