ഡ്രോണുകള്‍ വഴി വീട്ട് സാധനങ്ങളുടെ വിതരണം വിജയകരമായി പരീക്ഷിച്ച് സ്വിഗ്ഗി. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇന്‍സ്റ്റാമാര്‍ട്ടിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്െ സാധ്യതകളാണ് പരീക്ഷിച്ച് തുടങ്ങിയത്. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡല്‍ഹി എന്‍സിആറിലും ബംഗളൂരുവിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടുള്ള ട്രയല്‍ നടത്തി.
പ്രധാന നഗരങ്ങളിലെ പീക്ക് അവര്‍ ട്രാഫിക് പ്രശ്നങ്ങള്‍ മറികടക്കാനാണ് ഡ്രോണ്‍ ഡെലിവറി സംവിധാനം ഉപയോഗിക്കുന്നത്. ഏത് സമയത്തും ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സ്വിഗ്ഗിയും ഗരുഡ എയ്റോസ്പേസുമായി ഒന്നിച്ചു ചേര്‍ന്നാണ് പ്രവര്‍ത്തനം. 2024 ഓടെ ഒരു ലക്ഷം തദ്ദേശീയ നിര്‍മിത ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഗരുഡ എയ്റോസ്പേസ് പദ്ധതിയിടുന്നുണ്ട്.
ഭാവിയില്‍ ഏറെ സാധ്യതയുള്ള മേഖലയാണ് ഡ്രോണ്‍ ഡെലിവറി സംവിധാനം. ഡ്രോണ്‍ കമ്പനിക്ക് നിലവില്‍ ചെന്നൈയിലും ഗുഡ്ഗാവിലും നിര്‍മാണ സൗകര്യമുണ്ട്.