സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് പൃഥ്വിരാജും കുടുംബവും. സംവിധാനരംഗത്തും അഭിനയ രംഗത്തും പ്രവര്‍ത്തിച്ച പൃഥ്വി സിനിമാ മേഘലയില്‍ തിരക്കുള്ള ഒരു താരമാണ്. തന്റെ ചിത്രങ്ങള്‍ക്കെല്ലാം ആരാധകരും ഏറെയാണ്. ഇതിനിടെ പൃഥ്വിയുടെ ടീഷര്‍ട്ടും വാച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇതിന്റെയെല്ലാം വില തപ്പിയും ആരാധകര്‍ പോയിരുന്നു. നടനെ പോലെ മകള്‍ അലംകൃതക്കും ആരാധകര്‍ ഏറെയാണ്.
നേരത്തെ കൊവിഡിനെക്കുറിച്ച് എഴുതിയ അല്ലിയുടെ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് താരപുത്രിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനിടെ അല്ലി നീന്തല്താരത്തെക്കുറിച്ച് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മകളുടെ നോട്ട് ബുക്കിന്റെ ഒരു പേജ് ആണ് സുപ്രിയ പങ്കുവെച്ചത്.
അലംകൃതയുടെ റഫ് നോട്ട് ബുക് പരിശോധിച്ചതിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചുള്ള സുപ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ആലിയുടെ ബുക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ആലിയുടെ കൈപ്പട മനോഹരമാണെന്നും നമ്മളൊക്കെ ഈ പ്രായത്തില്‍ എങ്ങനെയാണ് എഴുതിയതെന്നുമായിരുന്നു ആരാധകരുടെ ചോദ്യം.
മകളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. എന്നാല്‍ പങ്കുവെച്ച ചിത്രങ്ങളിലെല്ലാം അല്ലിയുടെ മുഖം വ്യക്തമായിരുന്നില്ല.