കൊച്ചി: നടന് സണ്ണിവെയ്നും നടന് ലുക്മാനും തമ്മില്‍ അടി എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അവ്യക്തമായി വിഡിയോയില്‍ ഇരുവരും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്. ലുക്കു വേണ്ട, വേണ്ട എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വാടാ എന്ന് സണ്ണി വെയ്നും പറയുന്നുണ്ട്.
റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. പ്രശ്നം ഉണ്ടാക്കരുത് എന്ന് പറഞ്ഞാണ് ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത്. 36 സെക്കന്റോളമാണ് വീഡിയോ നീണ്ടു നില്‍ക്കുന്നത്.
വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് സണ്ണി വെയ്ന്‍ ലുക്മാന് ഇഷ്യൂ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഈ വീഡിയോയുടെ സത്യാവസ്ഥ വ്യക്തമല്ല.
ശരിക്കും ഇരുവരും തമ്മില്‍ പ്രശ്നമാണോ, അതോ എതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനാണോ എന്ന സംശയം വീഡിയോയ്ക്ക് താഴെ മലയാളികള്‍ ഉയര്‍ത്തുന്നുണ്ട്.
എന്തായാലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അടക്കം ഈ വീഡിയോ വൈറലാകുകയാണ്. അതേസമയം സണ്ണിവെയ്ന് അഭിനയിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്.
ആസിഫ് അലി, വിനായകന്, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്.