വയലിനിസ്റ്റ് ബാലഭാസ്കര്‍ വേര്‍പിരിഞ്ഞിട്ട് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഞ്ചാം ചരമവാര്‍ഷികത്തില്‍ ബാലഭാസ്കറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നിരവധി പേരാണ് എത്തുന്നത്.
ഇപ്പോഴിത ബാലഭാസറിന്റെ 5-ാം ചരമവാര്‍ഷികത്തില്‍ വികാരാധീനനായി ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി.
ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് സ്റ്റീഫന്‍ പ്രിയപ്പെട്ട ബാലുവിനെ വീണ്ടും ഓര്‍ത്തത്. ചെറു കുറിപ്പും ഇതിനൊപ്പം സ്റ്റീഫന്‍ പങ്കുവച്ചു.
‘അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ നിന്റെ ഓര്‍മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങി നില്ക്കുന്നു’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് 5 വര്‍ഷമായെന്നു വിശ്വസിക്കാനാകുന്നില്ലെന്നും ആ സംഗീതം ഇപ്പോഴും കണ്ണ് നനയിക്കുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു.
അതേസമയം 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരത്തുവച്ച് അപകടത്തില്‍പ്പെട്ടത്.
ഏകമകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി.